Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫോബ്‌സിന്റെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കും

കൊച്ചി: കേരളത്തിന്റെ ‘സ്വന്തം ബാങ്ക്’ എന്ന വിശേഷണമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ നേട്ടങ്ങളുടെ നെറുകയില്‍ പുതിയൊരു പൊന്‍തൂവല്‍.

ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ 2024ലെ ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കും ഇടംനേടി.

ഇന്ത്യയിലെ 18-ാമത്തെ മികച്ച ബാങ്കെന്ന നേട്ടമാണ് കേരള ഗ്രാമീണ്‍ ബാങ്ക് സ്വന്തമാക്കിയത്. പട്ടികയില്‍ ഇടംപിടിച്ച ഏക റീജനൽ റൂറല്‍ ബാങ്കുമാണ് കേരള ഗ്രാമീണ്‍ ബാങ്ക്.

33 രാജ്യങ്ങളില്‍ നിന്ന് 17 ഭാഷകളിലായി 49,000ഓളം വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.

വിശ്വാസ്യത, മികച്ച ഉപഭോക്തൃസേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, നിബന്ധനകള്‍ പാലിക്കല്‍, ഉപഭോക്തൃ സംതൃപ്തി, ഇടപാടുകാര്‍ക്ക് നല്‍കുന്ന സാമ്പത്തിക ഉപദേശങ്ങളുടെ മികവ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ.

X
Top