Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കേരള – ഗൾഫ് യാത്രാ കപ്പൽ ഉടൻ യാഥാർഥ്യമാകും

കൊച്ചി: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാ കപ്പൽ സർവീസ് ഉടൻ യാഥാർഥ്യമാകും. താൽപ്പര്യപത്രം സമർപ്പിച്ച കമ്പനികളുമായുള്ള ചർച്ച വിജയകരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.

പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുറഞ്ഞ ചെലവിൽ യാത്രാ കപ്പലെന്ന ആവശ്യം പണ്ട് മുതലേയുണ്ട്. ഇത് ഉടൻ യാഥാർഥ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഗൾഫിനും കേരളത്തിനുമിടയിൽ ഒരു കപ്പൽ സർവീസ് ആരംഭിക്കുന്നത് സർക്കാരിന്‍റെ കീഴിലുള്ള കേരള മാരിടൈം ബോർഡ് താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മാർച്ച് 27 ന് കൊച്ചിയിൽ വെച്ച് ഷിപ്പിങ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ ഷിപ്പ്യാർഡ്, ടൂറിസം വകുപ്പ്, നോർക്ക ഉൾപ്പടെയുള്ളവരുമായി ചർച്ചയും നടത്തി.

കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു നാല് കമ്പനികളാണ് താൽപ്പര്യപത്രം സമർപ്പിച്ചത്. തുടർ നടപടികളുടെ ഭാഗമായി താൽപ്പര്യപത്രം സമർപ്പിച്ച കമ്പനികളെ ചർച്ചക്ക് ക്ഷണിച്ചു.

കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കേരളത്തിനും ഗൾഫിനുമിടയിൽ കപ്പൽ സർവീസ് കുറഞ്ഞ ചെലവിൽ ഉടൻ തന്നെ യാഥാർഥ്യമാകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തുന്നതെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺകാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്. ഇത് ഉടൻ യാഥാർഥ്യമാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

വിമാനയാത്രാക്കൂലിയെക്കാൾ കുറഞ്ഞ നിരക്കിലുള്ള യാത്രയാണ് കപ്പൽ സർവീസിലൂടെ യാഥാർഥ്യമാവുക. മൂന്ന് ദിവസംകൊണ്ട് കേരള – ഗൾഫ് യാത്ര പൂർത്തിയാകുന്ന രീതിയിലാകും കപ്പൽ സർവീസ്.

X
Top