കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേരളം സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിൽ

തിരുവനന്തപുരം: ഒരുലക്ഷം രൂപയ്ക്കുതാഴെ എല്ലാ വിലയിലുമുള്ള മുദ്രപ്പത്രങ്ങൾക്കും ഞായറാഴ്ചമുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽവന്നു. തിങ്കളാഴ്ചമുതൽ ഇത് ലഭ്യമാകും. ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ നടപ്പായിരുന്നു. ഇതോടെ സമ്പൂർണ ഇ-സ്റ്റാമ്പിങ് സംസ്ഥാനമായി കേരളം മാറി.

മുദ്രപ്പത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്. വെണ്ടർമാരുടെ കൈവശമുള്ള മുദ്രപ്പത്രങ്ങൾ വിറ്റുതീർക്കാൻ 2025 മാർച്ച് 31 വരെ സമയം അനുവദിച്ചു.
ഇ-സ്റ്റാമ്പിങ് നേട്ടങ്ങൾ

  • വ്യാജമുദ്രപ്പത്രം തടയാം
  • ഒടുക്കിയ തുകയുടെ വിവരം ഓൺലൈനായി പരിശോധിക്കാം
  • ഇന്റർനെറ്റ് ബാങ്കിങ് വഴി ഒരുലക്ഷത്തിന് മുകളിൽവരുന്ന രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രം ഏതുസമയത്തും വാങ്ങാം
  • സ്റ്റാമ്പ് വിതരണനാൾ വഴി കംപ്യൂട്ടറിലായതിനാൽ തിരുത്തലുകൾക്ക് സാധ്യതയില്ല

ആധാര രജിസ്ട്രേഷനുള്ള ഇ-സ്റ്റാമ്പിങ് ഇങ്ങനെ
രജിസ്ട്രേഷൻ വകുപ്പിന്റെ ‘PEARL’ ആപ്പിൽ (https://pearl.registration.kerala.gov.in) ലോഗിൻചെയ്ത് സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത് തീയതിയും സമയവും നിശ്ചയിക്കണം. നിലവിലുള്ള രീതിയിലോ വെബ്സൈറ്റിലെ മാതൃകയിലോ ആധാരം തയ്യാറാക്കാം. അംഗീകൃത വെണ്ടർമാരുടെ പട്ടിക ഓൺലൈനിൽ കിട്ടും.

മുദ്രവിലയ്ക്കുള്ള യുണീക് ട്രാൻസാക്ഷൻ ഐ.ഡി., ഇ-സ്റ്റാമ്പ് റഫറൻസ് നമ്പർ ഉള്ള പേ ഇൻ സ്ലിപ്പ് എന്നിവ കിട്ടും. പേ ഇൻ സ്ലിപ്പുമായി വെണ്ടറെ സമീപിക്കണം. ട്രഷറിയിൽനിന്നുലഭിക്കുന്ന ലോഗിൻ ഐ.ഡി. ഉപയോഗിച്ച് വെണ്ടർ ലോഗിൻചെയ്യും. ആധാരവിവരങ്ങൾ ഉറപ്പാക്കി മുദ്രവില നൽകണം. യു.പി.ഐ. കാർഡ്, ബാങ്ക് അക്കൗണ്ടുകൾ വഴി പണമടയ്ക്കാം.

ജനറേറ്റ് ചെയ്യുന്ന ഇ-സ്റ്റാമ്പിന്റെ പ്രിന്റ് കക്ഷിക്ക്‌ ലഭിക്കും. വിവരങ്ങൾ വെണ്ടറും സൂക്ഷിക്കും. മുദ്രപ്പത്രത്തിന്റെ ആധികാരികത https://estamp.kerala.gov.in, https://pearl.registration.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പരിശോധിക്കാം.

രജിസ്ട്രേഷൻ നിർബന്ധമല്ലാത്തവയ്ക്ക്
കരാറിൽ ഏർപ്പെടുന്നവരുടെ പേര്, ഉദ്ദേശ്യം, തുക, ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്തശേഷമുള്ള നമ്പർ എന്നിവ വെണ്ടർ രേഖപ്പെടുത്തി കക്ഷിയുടെ ഒപ്പു വെപ്പിക്കും.

വെണ്ടർക്ക് ലഭിക്കുന്ന ലോഗിൻ ഐ.ഡി. ഉപയോഗിച്ച് പോർട്ടലിൽ ഇ-സ്റ്റാമ്പ് സെലക്ട് ചെയ്ത് ആവശ്യം രേഖപ്പെടുത്തുമ്പോൾ മുദ്രപ്പത്രവില വരും. അത് സേവ് ചെയ്താൽ ഈ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യും. പ്രിന്റ് എടുക്കാം.

X
Top