കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേരളം സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിലേക്ക്

പാലക്കാട്: നഗരങ്ങളിലെ വലിയ മാളുകളിൽ മുതൽ ഉത്സവപ്പറമ്പിലെ കുപ്പിവളക്കടകളിൽ വരെ കറൻസി രഹിത ഇടപാടുകൾ ഒരുക്കി ഡിജിറ്റൽ ബാങ്കിങ് രംഗത്തു ലക്ഷ്യം നേടി കേരളം.

റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചു തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റൈസേഷൻ എല്ലാ ജില്ലകളിലും പൂർത്തിയാക്കി. സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

3.60 കോടിയിലധികം സേവിങ്സ് യോഗ്യരായ അക്കൗണ്ട് ഉടമകളെയാണു ഡിജിറ്റലാക്കിയത്. അതിൽ 1.75 കോടിയിലധികം പേർ സ്ത്രീകളാണെന്ന പ്രത്യേകതയുണ്ട്. 7.18 ലക്ഷം കറന്റ് അക്കൗണ്ടുകളാണു ഡിജിറ്റലായത്.

സേവിങ്സ്, കറന്റ് അക്കൗണ്ട് ഗുണഭോക്താക്കളെ എടിഎം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ആധാർ, ക്യുആർ കോഡ് അധിഷ്ഠിത പണമിടപാടുകൾ, യുപിഐ പേയ്െമന്റ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലൂടെ കറൻസി രഹിത ഇടപാടുകൾക്കു പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.

കൂടുതൽ പേരും ഉപയോഗിക്കുന്നത് എടിഎം കാർഡുകളും ആധാർ അധിഷ്ഠിത സേവനവുമാണ്. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്തുന്ന രീതിയിലും വലിയ തോതിൽ വർധനയുണ്ട്.

റിസർവ് ബാങ്ക്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി, ലീഡ് ബാങ്കുകൾ, വിവിധ ബാങ്കുകൾ എന്നിവയുടെ നേതൃത്വത്തിലാണു ഡിജിറ്റൽ യജ്ഞം നടപ്പാക്കിയത്.

X
Top