കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺ

ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ശമ്പളക്കണക്കിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടി കൂടുതലാണ് കേരളത്തിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം. ആർ.ബി.ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

കേരളത്തിലെ ഗ്രാമീണമേഖലയിലെ തൊഴിലാളിക്ക് ശരാശരി 700 രൂപയാണ് വേതനമായി ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അധികമാണിത്.

കാർഷിക, കാർഷികേതര, നിർമാണ മേഖലകളിലെ പുരുഷ തൊഴിലാളികളുടെ വേതനമാണ് ആർ.ബി.ഐ പഠനവിധേയമാക്കിയത്.

നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലാളിക്ക് ദേശീയതലത്തിൽ ശരാശരി 417 രൂപ ശമ്പളം ലഭിക്കുമ്പോൾ കേരളത്തിൽ ഇത് 894 രൂപയാണ്. മധ്യപ്രദേശിൽ 292 രൂപ മാത്രമാണ് നിർമാണ മേഖലയിലെ തൊഴിലാളിയുടെ വേതനം.

കാർഷികേതര ജോലിക്ക് കേരളത്തിൽ വേതനമായി 735 രൂപ വരെ നൽകുമ്പോൾ മധ്യപ്രദേശിൽ വെറും 262 രൂപയാണ് നൽകുന്നത്.

കാർഷിക ജോലികൾക്കായി കേരളത്തിൽ പുരുഷൻമാർക്ക് 807 രൂപ നൽകുമ്പോൾ മധ്യപ്രദേശിൽ ഇത് 242 രൂപ മാത്രമാണ്.

X
Top