കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലക്ഷദ്വീപിൽ കേരള മദ്യമെത്തി; ബെവറജസ് കോർപ്പറേഷന് 21 ലക്ഷത്തിന്റെ വിൽപ്പന

കൊച്ചി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കേരളത്തില്‍നിന്ന് ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറുമെത്തി. ബംഗാരം ദ്വീപിലാണ് തിങ്കാഴ്ച കൊച്ചിയില്‍നിന്ന് കപ്പല്‍മാർഗം 267 കെയ്സ് മദ്യമെത്തിച്ചത്.

80 ശതമാനവും ബിയറാണ്. സംസ്ഥാന ബെവറജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി ഇത്രയും വലിയ അളവില്‍ മദ്യമെത്തുന്നത്. 21 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്.

ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും വിദേശനിർമിത വിദേശമദ്യവും കയറ്റിയയക്കാൻ ബെവറജസ് കോർപ്പറേഷന് സർക്കാർ അനുമതിനല്‍കിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴില്‍ വിനോദസഞ്ചാരം കൈകാര്യംചെയ്യുന്ന ‘സ്പോർട്സി’ന്റെ അപേക്ഷ പരിഗണിച്ചായിരുന്നു അനുമതി.

215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻനിർമിത വിദേശമദ്യവുമാണ്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപില്‍ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകള്‍ മദ്യനിരോധിത മേഖലയായി തുടരും.

അഗത്തി ദ്വീപിനോടുചേർന്ന് ആള്‍ത്താമസമില്ലാത്ത 120 ഏക്കറിലുള്ള ബംഗാരത്ത് കോട്ടേജുകളും ഹട്ടുകളുമാണ് വിനോദസഞ്ചാരികള്‍ക്കായുള്ളത്. വിദേശ വിനോദസഞ്ചാരികളാണ് കൂടുതലും എത്തുന്നത്.

ഒറ്റത്തവണ അനുമതിയായാണ് മദ്യമെത്തിച്ചിരിക്കുന്നത്. കണ്‍സ്യൂമർ ഫെഡിനും ബാറുകള്‍ക്കും നിരക്കില്‍ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്പോർട്സി’നും ലഭിക്കും. എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാൻ പെർമിറ്റ് നല്‍കിയത്.

X
Top