ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

പുതിയ ഊര്‍ജനയം രൂപവത്കരിക്കാന്‍ കേരളം

തിരുവനന്തപുരം: ഊര്ജമേഖലയിലെ മാറ്റം ഉള്ക്കൊണ്ട് കേരളം പുതിയ ഊര്ജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോര്ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു പുറമേ, പുതിയ ഊര്ജസ്രോതസ്സുകള് കണ്ടെത്തുന്നതിനും നയം പ്രാധാന്യം നല്കും. നയം രൂപവത്കരിക്കാന് വിദഗ്ധര് ഉള്പ്പെടുന്ന 18 അംഗ സമിതിക്ക് സര്ക്കാര് രൂപം നല്കി.

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതല് ആവശ്യമായിവരും. ഇതിനായി സൗരോര്ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്ക്ക് സമിതി രൂപം നല്കും.

വാഹനങ്ങളില് സോളാര് പാനല് ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളില് നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നല്കുന്നതിനുള്ള വി2ജി (വെഹിക്കിള് ടു ഗ്രിഡ്) പ്രാവര്ത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാന് നിര്ദേശിച്ചു.

ഫെബ്രുവരി 15-നകം നയത്തിന്റെ കരടുരൂപം സര്ക്കാരിന് സമര്പ്പിക്കണം. ഊര്ജവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് സമിതിയുടെ അധ്യക്ഷന്.

ഇന്ത്യന് സ്മാര്ട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് റെജി പിള്ള, റൂര്ക്കി ഐ.ഐ.ടി. പ്രൊഫസര് അരുണ് കുമാര്, എനര്ജി മാനേജ്മെന്റ് സെന്റര് മുന് ഡയറക്ടര് ഡോ. വി.കെ. ദാമോദരന് എന്നിവരാണ് സമിതിയിലെ വിദഗ്ധര്.

  • ലക്ഷ്യം ഇതൊക്കെ:
  • ഇ-വാഹനങ്ങള് പ്രോത്സാഹിപ്പിക്കാന് സബ്സിഡിയും ഇളവുകളും നല്കുക
  • ഹൈഡ്രജന് ഇന്ധനമായി ഉപയോഗിക്കുക
  • വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ള കെട്ടിടനിര്മാണം പ്രോത്സാഹിപ്പിക്കാനുള്ള നിര്ദേശങ്ങള്.
X
Top