ന്യൂഡല്ഹി: വൃത്തിയും ഭക്ഷണമികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്വേ സ്റ്റേഷനുകള്. ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നല്കുന്ന സാക്ഷ്യപത്രം കേരളത്തിലെ 21 സ്റ്റേഷനുകള് കരസ്ഥമാക്കി.
റെയില്വേ സ്റ്റേഷനുകളില് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാന് ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്. ഭക്ഷണവില്പ്പനക്കാരുടെ ഓഡിറ്റ്, ശുചിത്വമാനദണ്ഡങ്ങള്, ഭക്ഷണം കൈകാര്യംചെയ്യുന്നവരുടെ പരിശീലനം, വിഭവങ്ങള് തിരഞ്ഞെടുക്കാന് ആളുകള്ക്കിടയില് അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള് തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തുന്നത്.
അംഗീകാരം ഉപഭോക്താക്കള്ക്കിടയില് വിശ്വാസ്യതയുറപ്പിക്കാന് സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂഡല്ഹി, ചെന്നൈ സെന്ട്രല്, വാരാണസി, കൊല്ക്കത്ത, അയോധ്യ കാന്റ്, ഹൈദരാബാദ്, വിശാഖപട്ടണം, മൈസൂരു സിറ്റി തുടങ്ങിയ സ്റ്റേഷനുകള്ക്കും സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്.
നോയിഡ, കാന്പുര്, കൊല്ക്കത്ത ഉള്പ്പെടെ ആറ് പ്രധാന മെട്രോ സ്റ്റേഷനുകളും ഇതിന് അര്ഹമായി. മെട്രോകള് ഉള്പ്പെടെ രാജ്യത്താകെ എണ്ണായിരത്തിലേറെ റെയില്വേ സ്റ്റേഷനുകളുണ്ട്.
കേരളത്തില് അംഗീകാരം ലഭിച്ചത് തിരുവനന്തപുരം, വര്ക്കല ശിവഗിരി, കൊല്ലം, തിരുവല്ല, ചെങ്ങന്നൂര്, ആലപ്പുഴ, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ആലുവ, ചാലക്കുടി, കാലടി, തൃശ്ശൂര്, പാലക്കാട് ജങ്ഷന്, ഷൊര്ണൂര് ജങ്ഷന്, തിരൂര്, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂര്, തലശ്ശേരി എന്നീ സ്റ്റേഷനുകൾക്കാണ്.