ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്

ന്യൂഡൽഹി: വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമതെത്തിയത് ‘ബിസിനസ് റിഫോംസ് ആക്‌ഷൻ പ്ലാൻ’ നടപ്പാക്കുന്നതിന്റെ മികവനുസരിച്ച് 4 നിരയായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തിയ പട്ടികയിൽ.

2020ലെ റാങ്കിങ് അനുസരിച്ച് വളർച്ച പ്രത്യാശിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെട്ട മൂന്നാം നിരയിലായിരുന്നു (ആസ്പയറേഴ്സ്) കേരളം. ‘ടോപ് അച്ചീവേഴ്സ്’ ആണ് ഒന്നാം നിര. സംരംഭകരുടെ അടക്കം അഭിപ്രായം കൂടി പരിഗണിച്ചാണ് റാങ്കിങ് തീരുമാനിക്കുന്നത്.

2019ൽ 28–ാം സ്ഥാനത്തായിരുന്ന കേരളം 2020ൽ 15–ാമത് എത്തിയെന്നും 2022ലെ റാങ്കിങ് അനുസരിച്ച് ഫലത്തിൽ ഒന്നാമത് എത്തിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ 2020ൽ കേരളം 28–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതു നിക്ഷേപകരുടെ പിന്തുണ ലഭിക്കാത്തതിനാലായിരുന്നു. ഇക്കുറി നിക്ഷേപകരിൽ നിന്ന് വൻ പിന്തുണ ലഭിച്ചു.

ഡിജിറ്റൽ പരിഷ്കാരങ്ങൾ അതിനു സഹായകമായി. ഓരോ സംസ്ഥാനവും ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കി എന്ന് അവകാശപ്പെടുമെങ്കിലും അവിടത്തെ നിക്ഷേപകരോട് അതു തന്നെയാണോ അനുഭവം എന്നു രഹസ്യമായി അന്വേഷിക്കുന്നുണ്ട്.

കേരളത്തിൽ നിന്ന് വളരെ നെഗറ്റീവ് ആയ അനുഭവങ്ങളാണ് മുൻപു ലഭിച്ചിരുന്നത്. 2020ൽ 28–ാം സ്ഥാനത്തും 2021ൽ 15–ാം സ്ഥാനത്തും വന്നത് അങ്ങനെയാണ്.

വൻ വിമർശനത്തിന് ഇടയാക്കിയതോടെ ഓരോ പോരായ്മയും പരിഹരിക്കാൻ വ്യവസായ വകുപ്പ് കെഎസ്ഐഡിസിയിൽ പ്രത്യേക ടീമിനെ ഏർപ്പെടുത്തി നടപടികൾ സ്വീകരിച്ചു. അവയെക്കുറിച്ചു നിക്ഷേപകരെ ബോധവൽക്കരിച്ചു.

വിദഗ്ധ ഏജൻസികളുടെ സഹായവും സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഇളവുകളും നയം മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കിയതുമെല്ലാം നേട്ടത്തിനു കാരണമായി.

വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സംസ്ഥാനങ്ങൾ സ്വീകരിച്ച പരിഷ്കാരങ്ങളും നടപടികളുമായിരുന്നു റാങ്കിങ് മാനദണ്ഡം.

ഇതിനായി സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്റെ പ്രകടനത്തെയും ആധാരമാക്കി 4 വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിങ് നടത്തിയത്. 95 ശതമാനത്തിലേറെ മാർക്ക് ലഭിച്ച സംസഥാനങ്ങളാണ് ടോപ് പെർഫോമർ പട്ടികയിൽ ഇടം നേടിയത്.

കേരളം മുന്നിലുള്ള 9 മേഖലകൾ

ബിസിനസ് കേന്ദ്രീകൃതം
∙ യൂട്ടിലിറ്റി പെർമിറ്റുകൾ
∙ നികുതി അടയ്ക്കൽ

പൗരകേന്ദ്രീകൃതം
∙ ഓൺലൈൻ ഏകജാലക സംവിധാനം
∙ സർട്ടിഫിക്കറ്റുകൾ (അർബൻ തദ്ദേശസ്ഥാപനങ്ങൾ)
∙ സർട്ടിഫിക്കറ്റുകൾ (റവന്യു വകുപ്പ്)
∙ യൂട്ടിലിറ്റി പെർമിറ്റ്
∙ പൊതുവിതരണ സംവിധാനം
∙ ഗതാഗതം
∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

X
Top