കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യയിലെ ‘മോസ്റ്റ് വെൽക്കമിംഗ് റീജിയൻ’ പട്ടികയിൽ കേരളം രണ്ടാമത്

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ 13ാമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡ്സ് 2025 ല്‍ ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിംഗ് റീജിയൻ പട്ടികയില്‍ കേരളം രണ്ടാമത്.

വിനോദസഞ്ചാരികളില്‍ നിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളായി.

ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്കിടയില്‍ കേരളം പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെന്നതിന്റെ തെളിവാണ് ഈ അവാർഡെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളം ടൂറിസം നടപ്പാക്കുന്ന നൂതന ഉത്പ്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും വ്യക്തമാക്കി.

മൂന്നിടങ്ങള്‍ മികച്ചത്
മോസ്റ്റ് വെല്‍ക്കമിംഗ് സിറ്റീസ്’ വിഭാഗത്തില്‍ കേരളത്തില്‍ നിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ ഇടം നേടി.

ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാർ, വർക്കല എന്നിവ ഏറ്റവും സ്വാഗതാർഹമായ പ്രദേശങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

കേരളം വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന അതുല്യമായ അനുഭവത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആതിഥ്യമര്യാദയിലൂടെയും പ്രകൃതിസൗന്ദര്യം, സാംസ്‌കാരിക പൈതൃകം എന്നിവയിലൂടെയും ലോകമെമ്ബാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിന് സാധിക്കുന്നു.

ആഗോള ടൂറിസം ഭൂപടത്തില്‍ സുപ്രധാന ഇടം നിലനിർത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ഊർജ്ജമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

X
Top