ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ല

തിരുവനന്തപുരം: വേനല്‍ക്കാലത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡില്‍നിന്ന് യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.യെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ല.

നല്ല മഴകിട്ടിയതിനാലും ഇറക്കുമതി കല്‍ക്കരിക്ക് വിലകുറഞ്ഞതിനാലും വൈദ്യുതിക്ക് 10 രൂപ ഈടാക്കാനുള്ള സാഹചര്യം വിപണിയില്‍ ഇപ്പോഴില്ല.

യാഥാർഥ്യം കണക്കിലെടുക്കാതെ വിലകൂട്ടുന്നവർക്കെതിരേ ശക്തമായ സന്ദേശം നല്‍കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങിമാത്രം വൈദ്യുതിക്ഷാമം പരിഹരിക്കാൻ ശ്രമിക്കരുതെന്ന് ബോർഡിനോട് കമ്മിഷൻ ആവർത്തിച്ച്‌ ആവശ്യപ്പെട്ടു. പത്തുരൂപ വൈദ്യുതിക്കുപകരം വിലകുറഞ്ഞ വൈദ്യുതി കിട്ടാൻ ബോർഡ് ശ്രമിക്കണം.

യൂണിറ്റിന് 9.80 രൂപയ്ക്ക് വൈദ്യുതി നല്‍കുന്ന ശ്രീസിമന്റ്സ് എന്റർപ്രൈസസിന്റെ കരാറുകള്‍ക്ക് കമ്മിഷൻ അനുമതി നല്‍കി. വിലകൂടുതലാണെങ്കിലും ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന വൈദ്യുതിക്ഷാമം കണക്കിലെടുത്ത് ഇതിന് അനുമതി നല്‍കാൻ നിർബന്ധിതമാകുന്നതെന്ന് കമ്മിഷൻ പറഞ്ഞു. 355 മെഗാവാട്ട് വീതമാണ് ശ്രീസിമന്റ്സ് രണ്ടുമാസങ്ങളിലും നല്‍കുന്നത്.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകുന്നേരം നാലുമുതല്‍ പുലർച്ചെ രണ്ടുവരെ 10 മണിക്കൂർ നേരത്തേക്കാണ് അദാനിയും ശ്രീയും കൂടുതല്‍ വില ആവശ്യപ്പെട്ടത്. ഏപ്രിലിലും മേയിലും 170 മെഗാവാട്ട് ആണ് അദാനി നല്‍കാനിരുന്നത്. അതേസമയം, മേയില്‍ ദിവസംമുഴുവൻ ഉപയോഗിക്കാവുന്ന 100 മെഗാവാട്ട് വൈദ്യുതി 6.34 രൂപയ്ക്ക് അദാനി എന്റർപ്രൈസസ് നല്‍കുന്നുണ്ട്.

ആ കരാർ ഉള്‍പ്പെടെ ആറുരൂപമുതല്‍ 9.80 രൂപവരെ യൂണിറ്റിന് ഈടാക്കുന്ന ആറു കരാറുകള്‍ക്കാണ് അനുമതി കിട്ടിയത്. എൻ.ടി.പി.സി., ടാറ്റാ പവർ എന്നിവയാണ് കരാറില്‍ ഏർപ്പെടുന്ന മറ്റുകമ്ബനികള്‍.

രാജ്യത്ത് നല്ല മഴകിട്ടിയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകത കഴിഞ്ഞവർഷത്തെ തോതില്‍ വർധിച്ചിട്ടില്ല. ഇറക്കുമതി കല്‍ക്കരിയുടെ വില 10-16 ശതമാനം കുറഞ്ഞു. ഇതൊക്കെ കാരണം വൈദ്യുതി എക്സ്ചേഞ്ചിലെ പരമാവധി വിലയായ 10 രൂപ കമ്ബനികള്‍ ആവശ്യപ്പെടേണ്ടതിലെന്ന് കമ്മിഷൻ പറയുന്നു.

X
Top