Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് ജൂണിൽ സർവീസ് ആരഭിച്ചേക്കും

കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ഏറെക്കാലം കാത്തിരുന്നശേഷമാണ് കേരളത്തിന് ഒരു സെമി ഹൈസ്പീഡ് ട്രെയിൻ ലഭിക്കുന്നത്. ആ സർവീസ് അധികം വൈകാതെ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതെത്തുകയും ചെയ്തു.

വൈകാതെ കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് സർവീസും റെയിൽവേ അനുവദിച്ചു. ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ ഏറെ കാത്തിരുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്.

കേരളത്തിൽ മൂന്നാം വന്ദേ ഭാരത് ഉടൻ സർവീസ് ആരംഭിച്ചേക്കും. അതും മലയാളികൾ ഏറെ കാത്തിരുന്ന എറണാകുളം ബെംഗളൂരു റൂട്ടിൽ.

കേരളത്തിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ തന്നെ യാത്രക്കാർ മുന്നോട്ടുവെച്ച റൂട്ടുകളിലൊന്നായിരുന്നു എറണാകുളം – ബെംഗളൂരു സർവീസ്.

നിരവധി മലയാളികൾ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് സർവീസ് ആരംഭിച്ചാൽ അത് സൂപ്പർഹിറ്റാകുമെന്നതിൽ യാതൊരു സംശയവുമില്ല. ഈ നിഗമനത്തിലേക്ക് റെയിൽവേയും എത്തിയെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ തിരുവനന്തപുരം – കാസർകോട്, മംഗലാപുരം – തിരുവനന്തപുരം റൂട്ടുകളിലാണ് സംസ്ഥാനത്തെ രണ്ട് വന്ദേ ഭാരതുകൾ സർവീസ് നടത്തുന്നത്. മൂന്നാം വന്ദേ ഭാരതിനായി രണ്ട് റൂട്ടുകളാണ് റെയിൽവേ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം – കോയമ്പത്തൂര്‍, എറണാകുള – ബെംഗളൂരു റൂട്ടുകളായിരുന്നു അവ. ഇതില്‍ കൊച്ചി – ബെംഗളൂരു സർവീസിന് തീരുമാനമായെന്നും അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് കൗമുദിയാണ് റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം – കാസർകോട് സർവീസുള്ളതിനാൽ തിരുവനന്തപുരം -കോയമ്പത്തൂര്‍ റൂട്ട് ലാഭത്തിലായേക്കില്ലെന്ന കണക്കുകൂട്ടലിലാണ് ബെംഗളൂരു സർവീസിന് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഈ സർവീസിനായി വന്ദേ ഭാരത് റേക്ക് സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും തിരികെകൊണ്ടുപോവുകയായിരുന്നു. രാവിലെ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിച്ച് രാത്രിയിൽ തിരിച്ചെത്തുന്ന രീതിയിലാകും സർവീസ്.

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായിരിക്കും കേരളത്തിലെ സ്റ്റോപ്പുകൾ. കോയമ്പത്തൂരിലും ഈ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും.

എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ല.

X
Top