Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കേരളം ഇന്ന് 4866 കോടി കൂടി കടമെടുക്കുന്നു

ന്യൂഡല്ഹി: കേരളം ഇന്ന് (ചൊവ്വാഴ്ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വര്ഷം അധിക കടമെടുക്കാന് കേരളത്തിന് സാധിച്ചേക്കില്ല.

സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ് ദിവസത്തില് 60,032.49 കോടി രൂപയാണ് സംസ്ഥാനങ്ങള് കടമെടുപ്പിലൂടെ സമാഹരിക്കുന്നത്.

ഇന്ന് ഏറ്റവും കൂടുതല് കടമെടുക്കുന്നത് ഉത്തര്പ്രദേശ് സര്ക്കാര് ആണ്, 10,500 കോടി രൂപ. മഹരാഷ്ട്ര സര്ക്കാര് 8,000 കോടി രൂപ കടമെടുക്കും. വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങള് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 4866 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് കേന്ദ്രം നല്കിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്ഷം 10000 കോടി അധിക കടമെടുക്കാനുള്ള അനുമതി തേടി കേരളം നല്കിയ ഹര്ജിയില് വാദം പൂര്ത്തിയായെങ്കിലും ഇതുവരെ വിധി വന്നിട്ടില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന് എന്നിവര് അടങ്ങിയ ബെഞ്ചാണ് കേസില് വാദംകേട്ടത്.

ഇനി അനുകൂല വിധി ഉണ്ടായാലും ഈ സാമ്പത്തിക വര്ഷം കേരളത്തിന് കടമെടുക്കാന് സാധിക്കില്ല എന്നാണ് സര്ക്കാര് വൃത്തങ്ങള് പറയുന്നത്.

ചൊവ്വാഴ്ച്ച മാത്രമാണ് കടപ്പത്ര ലേലത്തിലൂടെ സംസ്ഥാനങ്ങള്ക്ക് കടമെടുക്കാന് കഴിയുക. കഴിഞ്ഞയാഴ്ച ഉത്തര്പ്രദേശ്, മഹാരാഷ്ട്ര സര്ക്കാരുകള്ക്ക് വ്യാഴാഴ്ച്ച കടമെടുക്കാന് റിസേര്വ് ബാങ്ക് അനുമതി നല്കിയിരുന്നു.

എന്നാല് സുപ്രീം കോടതി വിധി ഇന്ന് പുറത്തുവന്നാലും മറ്റ് നടപടിക്രമങ്ങള് എല്ലാം പൂര്ത്തിയാക്കി ഈ സാമ്പത്തിക വര്ഷം കടമെടുക്കാന് കേരളത്തിന് സാധിച്ചേക്കില്ല. പ്രത്യേകിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധി ആയതിനാല്.

X
Top