വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

2 ദേശീയ പാതകളുടെ വികസനത്തിനായി ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം.

എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.

രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നഷ്ടമാകും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.

നേരത്തെ ദേശീയപാത – 66 ൻ്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു.

ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

X
Top