
ഹല്‍ദ്വാനി: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വർണം.
ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വർണമാണിത്.
1997-ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വർണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.