റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

ലോക സാമ്പത്തിക ഫോറത്തിൽ ഡീപ് ടെക്, ബയോടെക് ചർച്ചയുമായി കേരളം

തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായുള്ള ഇന്ത്യ പവിലിയനിൽ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണൻസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കേരളം. കേരളത്തെ ഡീപ്ടെക് ഹബ്ബാക്കി മാറ്റണമെന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെഷനിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രസംഗിച്ചു.

ആരോഗ്യ സംരക്ഷണം, സ്പേസ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡീപ്ടെക് നവീകരണത്തിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളും കേരളത്തിന്റെ സംഭാവനകളും ചർച്ച ചെയ്തു.

ഗവേഷണാധിഷ്ഠിത നവീകരണത്തോടുള്ള സംസ്ഥാനത്തിന്റെ സമീപനത്തെ ചർച്ചയിൽ പങ്കെടുത്ത ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ഡയറക്ടർ സായ് പ്രസാദ് പ്രശംസിച്ചു. അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകും ചർച്ചയിൽ പങ്കെടുത്തു.

ബയോടെക്, ഫാർമസ്യൂട്ടിക്കൽ മേഖലയെക്കുറിച്ചുള്ള ചർച്ചയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പങ്കെടുത്തു.

ഉത്തരവാദിത്തമുള്ളതും സമഗ്രമായതുമായ വ്യവസായ മാതൃകയ്ക്കാണു കേരളം ഊന്നൽ നൽകുന്നതെന്നു മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യാവസായിക നയം ഇരുപതിലധികം മേഖലകൾക്കു മുൻഗണന നൽകിയിട്ടുണ്ട്.

ഈ മേഖലകളിൽ ലോകമെമ്പാടും നിന്ന് നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നു ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സംയുക്ത മാധ്യമ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

X
Top