കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

കൊച്ചി: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങി. എറണാകുളം ബെംഗളൂരു പാതയിലാണ് സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ്. ഉച്ചയ്ക്ക് 12:50-ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുഃഖാചരണം ഉള്ളതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്.

ആഴ്ചയിൽ മൂന്ന് ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12:50-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരു കന്റോൺമെന്റിലെത്തും.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയ്ക്ക് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചതിരിഞ്ഞ് 2:20-ന് എറണാകുളം സൗത്തിലെത്തും. 620 കിലോമീറ്റർ ദൂരം ഒമ്പത് മണിക്കൂർ 10 മിനുറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തുക.

ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്.

ഓഗസ്റ്റ് 26 വരെയാണ് നിലവിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ഇത് സ്ഥിരമാക്കുമോ എന്നകാര്യത്തിൽ തീരുമാനം വന്നിട്ടില്ല.

X
Top