ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

കൊച്ചി: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരില്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.

തൃശൂരില്‍ പത്തേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കുക.

റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതിനു മുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂർത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്‌സ് സമ്മേളനം.

നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്‌സ് പാർക്ക് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാര്‍ക്കിലെ റോബോ ലാന്‍ഡ് എന്ന ആദ്യ വിഭാഗത്തില്‍ പൊതുജനങ്ങള്‍ക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം.

എ.ഐ, ഓഡിയോ-വിഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികള്‍ അവിടെയുണ്ടാകും. വ്യവസായ വകുപ്പിന്റെ പിന്തുണയും കൂടുതല്‍ ഇന്‍സെന്റിവുകളും റോബോട്ടിക്‌സ് പാര്‍ക്കിന് നല്‍കും.

റോബോട്ടിക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ് ലോണ്‍ ഒരുകോടിയില്‍നിന്ന് രണ്ടുകോടിയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിലെ എക്‌സിബിഷനില്‍ പങ്കെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു.

ഫ്യൂസ്‌ലേജ് ഇന്നൊവേഷന്‍സ്, ജെന്‍റോബോട്ടിക്‌സ്, ബെന്‍ഡിറ്റ ബയോമിക്‌സ്, ക്‌സാല്‍ട്ടന്‍ സിസ്റ്റംസ്, എസ്‌ട്രോ ടെക്, അസിമോവ് റോബോട്ടിക്‌സ് എന്നിവയാണ് പുരസ്‌കാരം നേടിയത്.

എക്‌സിബിഷനില്‍ പങ്കെടുത്ത കോളജുകള്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു.

X
Top