വിദേശ വിദ്യാഭ്യാസം ട്രെൻഡായി പടരുന്ന കാലത്ത് പഠിക്കാൻ പുറത്തേക്ക് പറക്കാൻ ഒരുങ്ങുന്നവർക്കായി വിജയദശമിദിനത്തിൽ വിദ്യാരംഭം കുറിക്കാൻ അവസരമൊരുക്കിയ സാൻ്റമോണിക്ക സ്റ്റഡി എബ്രോഡ് തങ്ങളുടെ പരസ്യ ക്യാംപെയിനിൽ പുതിയൊരു പരീക്ഷണം വിജയകരമാക്കിയിരിക്കുന്നു. Buzzstop എന്ന ബ്രാൻഡിങ് ഏജൻസിയാണ് ഈ ആശയം സാക്ഷാത്കരിച്ചത്. സാംസ്ക്കാരിക പ്രതീകങ്ങളെ പരസ്യങ്ങളുടെ ഭാഗമാക്കുന്ന നിരവധി വിജയകരമായ മാതൃകകൾ ലോകത്തുണ്ട്. കൊക്കകോളയുടെ സാന്താക്ലോസ് ബ്രാൻഡിങ് മുതൽ അത് തുടങ്ങുന്നു. സാംസ്ക്കാരിക പ്രതികങ്ങളെ മാത്രമല്ല സമകാലിക വിഷയങ്ങളെയും ക്യാംപെയിനിൽ കൊണ്ടുവന്ന സാൻ്റമോ ണിക്കയുടെ ഈ ബ്രാൻഡിങ് പരീക്ഷണത്തിൻ്റെ കഥ പറയുകയാണ് ഡൊമിനിക് സാവിയോ.