ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കെസോറാം ഇൻഡസ്ട്രീസിന് 100 കോടിയുടെ നിക്ഷേപം ലഭിച്ചേക്കും

മുംബൈ: ബി കെ ബിർള ഗ്രൂപ്പ് കമ്പനിയായ കെസോറാം ഇൻഡസ്ട്രീസ് ലിമിറ്റഡിന് അതിന്റെ പ്രൊമോട്ടർമാരിൽ നിന്ന് ഏകദേശം 100 കോടി രൂപയുടെ മൂലധനം ലഭിച്ചേക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലെ ഉയർന്ന ഇൻപുട്ട് ചെലവുകളും കുറഞ്ഞ വിൽപ്പനയും കാരണം കമ്പനി പ്രവർത്തന ബുദ്ധിമുട്ട് നേരിടുകയാണ്.

ഇത് ലഘൂകരിക്കുന്നതിനായി പ്രൊമോട്ടർമാർ കമ്പനിയിൽ മൂലധന നിക്ഷേപം നടത്തുമെന്നും. നിർദിഷ്ട നിക്ഷേപം ഘട്ടം ഘട്ടം ആയി ആയിരിക്കും നടപ്പിലാക്കാക്കുകയെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മൂലധന സമാഹരണത്തിനുള്ള വിവിധ മാർഗങ്ങൾ ചർച്ച ചെയ്യാൻ കമ്പനിയുടെ ബോർഡ് നവംബർ എട്ടിന് യോഗം ചേരും. കമ്പനിക്ക് നിലവിൽ 1,641 കോടി രൂപയുടെ ഉയർന്ന പലിശ ബാധ്യതയുണ്ട്. പ്രൊമോട്ടർമാർ പുതിയ നിക്ഷേപത്തിലൂടെ കമ്പനിയെ പിന്തുണയ്ക്കുന്നത് പരിഗണിക്കുന്നതായും. ഇതിന്റെ ഭാഗമായി മഞ്ജുശ്രീ ഖൈതാന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ പ്രൊമോട്ടർമാർ 100 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായും അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കേസോറാമിന്റെ ഏകീകൃത നഷ്ടം 59 കോടി രൂപയാണ്. ഇൻപുട്ട് ചെലവുകൾ കുറയുന്നതിനാൽ രണ്ടാം പകുതിയിൽ വിൽപ്പന മെച്ചപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ടയറുകൾ മുതൽ റയോൺ വരെയുള്ള നിരവധി ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ മുൻനിര കമ്പനികളിലൊന്നാണ് കേസോറാം ഇൻഡസ്ട്രീസ് ലിമിറ്റഡ്.

X
Top