കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മണ്‍സൂണിന്റെ പുരോഗതിയും ഉത്സവ സീസണ്‍ ഡിമാന്റും വിപണിയുടെ ഗതി നിര്‍ണ്ണയിക്കും

മുംബൈ: കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യന്‍ ഓഹരി വിപണികള്‍ അസ്ഥിരമായിരുന്നു. എന്നാല്‍, മാസങ്ങളുടെ കണക്കെടുത്താല്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഉത്തേജിതമാണ്. മാക്രോ സാഹചര്യങ്ങള്‍, വരുമാനം, വിദേശ നിക്ഷേപ ഒഴുക്ക് എന്നിവയാണ് കാരണം, കൊടാക് മഹീന്ദ്ര അസ്റ്റ് മാനേജ്‌മെന്റ്, സീനിയര്‍ ഇക്വിറ്റി വൈസ് പ്രസിഡന്റ്, ഹെഡ് ഷിബാനി സിര്‍കാര്‍ കുര്യന്‍ നിരീക്ഷിക്കുന്നു.

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ലാര്‍ജ് ക്യാപ് സൂചികയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിദേശ സ്ഥാപന നിക്ഷേപകരും (എഫ്‌ഐഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ) ഇന്ത്യന്‍ ഇക്വിറ്റികളുടെ അറ്റ വാങ്ങലുകാരായി തുടരുന്നു. നടപ്പ് വര്‍ഷത്തെ അറ്റ എഫ്‌ഐഐ ഒഴുക്ക് 16.5 ബില്യണ്‍ യുഎസ് ഡോളറിലധികമാണ്.

മാത്രമല്ല, (1) സ്ഥിരമായ വളര് ച്ചാ പ്രൊഫൈല് , (2) കോര്‍ പണപ്പെരുപ്പ നിയന്ത്രണം, (3) മികച്ച ഫോറിന്‍ റിസര്‍വ് എന്നിവയുടെ ശക്തിയില്‍ ഇന്ത്യയുടെ മാക്രോ ഫണ്ടമെന്റലുകള് ഊര് ജ്ജസ്വലമായി തുടര്‍ന്നു.ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.8% ആണ്. (4QFY23: 6.1%). വളര്‍ച്ച വിശാലമായ അടിസ്ഥാനത്തിലാണെന്ന് മാത്രമല്ല നിക്ഷേപ വളര്‍ച്ച ഉപഭോഗ വളര്‍ച്ചയെ മറികടക്കുകയും ചെയ്തു.

മണ്‍സൂണ്‍ പുരോഗതിയും അത് ഗ്രാമീണ ആവശ്യകതയില്‍ ചെലുത്തുന്ന സ്വാധീനവും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.ഓഗസ്റ്റ് 31 ലെ കണക്കനുസരിച്ച്, മണ്‍സൂണ്‍ അതിന്റെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 10% കുറവാണെന്ന് കുര്യന്‍ ചൂണ്ടിക്കാട്ടി. 123 വര് ഷത്തിനിടയിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയത്.

മെച്ചപ്പെട്ട ജലസേചന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മണ്‍സൂണ്‍ ആശ്രിതത്വം കുറയ്ക്കാനയെന്ന കാര്യം അതേസമയം ഓര്‍ക്കേണ്ടതാണ്. 2023 ഓഗസ്റ്റ് 24 ലെ കണക്കനുസരിച്ച്, മൊത്തം ഖാരിഫ് ഏക്കര്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 0.3% കൂടുതലായി.

വിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റ് ഘടകങ്ങള്‍ കുര്യന്‍ ചൂണ്ടിക്കാട്ടുന്നത് ഉത്സവ സീസണിലെ ഡിമാന്റ്, യുഎസ് പലിശ നിരക്ക്, ആഭ്യന്തര, ആഗോള പലിശ നിരക്കുകള്‍ എന്നിവയാണ്. ഇന്ത്യന്‍ ഇക്വിറ്റി വിപണിയുടെ മൂല്യനിര്‍ണ്ണയം ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലാണെന്നും അതുകൊണ്ടുതന്നെ മൂല്യം നിലനിര്‍ത്താന്‍ വരുമാന വിതരണം പ്രധാനമാണെന്നും അവര്‍ അറിയിക്കുന്നു.

X
Top