വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

ഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞു

ന്യൂഡല്‍ഹി: പുതിയ റെക്കാഡിട്ട് ഖാദി വ്യവസായ കമ്മീഷൻ. ചരിത്രത്തില്‍ ആദ്യമായി ഖാദി, ഗ്രാമ വ്യവസായങ്ങളുടെ (കെ.വി.ഐ.സി ) വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞു.

2024- 25 സാമ്പത്തിക വർഷത്തിലെ താത്കാലിക കണക്കുകള്‍ കെ.വി.ഐ.സി ചെയർമാൻ മനോജ് കുമാർ പുറത്തുവിട്ടു. കഴിഞ്ഞ 11 വർഷത്തിനിടെ ഉത്പാദനം 347 ശതമാനം വർദ്ധനവോടെ നാലിരട്ടിയായി. വില്പന 447ശതമാനം വർദ്ധനവോടെ അഞ്ചിരട്ടിയായി.

മൊത്തം തൊഴില്‍ സൃഷ്ടിക്കുന്നതില്‍ 49.23ശതമാനം വർദ്ധനവുണ്ടായി. ന്യൂഡല്‍ഹി ഖാദി ഗ്രാമോദ്യോഗ് ഭവന്റെ വിറ്റുവരവ് ആദ്യമായി 110.01 കോടി രൂപയുടെ റെക്കാഡിലെത്തി. കഴിഞ്ഞ 11 വർഷത്തിനിടയില്‍ ഖാദി തൊഴിലാളികളുടെ വേതനം 275 ശതമാനം വർദ്ധിപ്പിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തില്‍ ഇത് 100 ശതമാനം വർദ്ധിപ്പിച്ചുവെന്നും കെ.വി.ഐ.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഖാദി ഉത്പന്നം
2013- 14ല്‍ ഉത്പാദനം 26109.07 കോടി രൂപ
2024- 25ല്‍ ഉത്പാദനം 116599.75 കോടി രൂപ

വർദ്ധന 347%

2013- 14ല്‍ വില്പന 31154.19 കോടി രൂപ
2024- 25ല്‍വില്പന 170551.37 കോടി രൂപ
വർദ്ധന 447%

ഖാദി വസ്ത്രങ്ങള്‍
2013-14ല്‍ ഉത്പാദനം 811.08 കോടി രൂപ
2024- 25ല്‍ഉത്പാദനം 3783.36 കോടി രൂപ
വർദ്ധന 366 %

2013- 14ല്‍ വില്പന 1081.04 കോടി രൂപ
2024- 25ല്‍ വില്പന 7145.61 കോടി രൂപ
വർദ്ധന 561%

2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിനും കെ.വി.ഐ.സിയുടെ മികച്ച പ്രകടനം വലിയ സംഭാവന നല്‍കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദിയെ പ്രോത്സാഹിപ്പിക്കുന്നത് ഖാദി വസ്ത്രങ്ങളുടെ വില്പനയില്‍ വലിയ സ്വാധീനം ചെലുത്തി.
മനോജ് കുമാർ
ചെയർമാൻ
കെ.വി.ഐ.സി

X
Top