- ലോഞ്ച് ചെയ്ത് വെറും 4.5 മാസത്തിനുള്ളിൽ 30,953 യൂണിറ്റുകൾ വിറ്റഴിച്ച് 1 ലക്ഷം സെയില്‍സിലേക്ക് ഏറ്റവും വേഗം KIA യെ എത്തിച്ചത് കാരന്‍സ് ആണ്
- കിയയുടെ ആഗോള സെയില്‍സില്‍ കിയ ഇന്ത്യയുടെ സംഭാവന ഇപ്പോള്‍ 6% ആണ്
- സെൽറ്റോസ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കിയ ആയി തുടരുന്നു, കമ്പനിയുടെ മൊത്തത്തിലുള്ള നേട്ടത്തില്‍ 59% ആണ് സംഭാവന
- കമ്പനിക്കുള്ള സഞ്ചിത ഡിസ്പാച്ചുകള്‍ (കയറ്റുമതി ഉള്‍പ്പെടെ) 6,34,224 യില്‍ എത്തി
ന്യൂഡല്‍ഹി : രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, 3 പ്രവർത്തന വർഷത്തിനുള്ളിൽ 5,00,000 ആഭ്യന്തര സെയില്‍സ് എന്ന നാഴികക്കല്ല് മറികടന്ന് മറ്റൊരു ബെഞ്ച്മാര്‍ക്ക് സെറ്റ് ചെയ്ത്, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കാർ നിർമ്മാതാവായി. കയറ്റുമതി ഉൾപ്പെടെ കിയ ഇന്ത്യയുടെ ക്യുമുലേറ്റീവ് ഡിസ്പാച്ചുകൾ അനന്തപൂർ നിർമ്മാണ ശാലയില്‍ നിന്ന് 6,34,224 യൂണിറ്റുകളായി ഉയർന്നു. കാരന്‍സിന്‍റെ ശക്തമായ പെര്‍ഫോമന്‍സിന്‍റെ പിൻബലത്തിൽ, വെറും 4.5 മാസത്തിനുള്ളിലാണ് കമ്പനി അതിന്‍റെ ഒടുവിലത്തെ 1 ലക്ഷം സെയില്‍സ് നേടിയത്. ഇന്ത്യൻ വിപണിയിലെ ശക്തമായ പെര്‍ഫോമന്‍സോടെ, കിയ കോർപ്പറേഷന്‍റെ ആഗോള സെയില്‍സില്‍ കമ്പനിയുടെ സംഭാവന ഇപ്പോൾ 6% ല്‍ കൂടുതലാണ്.