2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് 56.92 കോടി രൂപ ലാഭം

കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റസിന്റെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 93.3 ശതമാനം ഇടിഞ്ഞ് 2.96 കോടി രൂപയായി.

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 44.19 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 267.10 കോടി രൂപയില്‍ നിന്ന് 57 ശതമാനം കുറഞ്ഞ് 114.83 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 601.05 കോടി രൂപയാണ്. 2021-22 ലെ 815.21 കോടി രൂപയേക്കാള്‍ 26.3 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി 56.92 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22 ല്‍ 125.12 കോടി രൂപയായിരുന്നു ലാഭം.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.50 രൂപ ലാഭ വിഹിതം ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കമ്പനിയുടെ ഓഹരി വില ഇന്നലെ 3.97 ശതമാനം ഇടിഞ്ഞ് 156.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top