
മുംബൈ: അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആറും ഹീറോ ഗ്രൂപ്പും ചേർന്ന് ഹീറോ ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ വിഭാഗമായ ഹീറോ ഫ്യൂച്ചർ എനർജിസിൽ (എച്ച്എഫ്ഇ) 450 മില്യൺ ഡോളർ നിക്ഷേപിക്കും. സൗരോർജ്ജം, കാറ്റ്, ബാറ്ററി സംഭരണം, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ പുതിയ വിപണികളിലേക്ക് അതിന്റെ പുനരുപയോഗ ഊർജ്ജ ശേഷിയും കഴിവുകളും വികസിപ്പിക്കാൻ ഈ നിക്ഷേപം എച്ച്എഫ്ഇയെ സഹായിക്കും.
ഹീറോ ഫ്യൂച്ചർ എനർജിസിന് കമ്പനികളിൽ നിന്ന് നിക്ഷേപം ലഭിക്കുമെന്ന് ദേശിയ മാധ്യങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കെകെആറിന്റെ കഴിഞ്ഞ നിക്ഷേപത്തോടെ, എച്ച്എഫ്ഇയുടെ മൂല്യം 1 ബില്യൺ ഡോളർ കഴിഞ്ഞിരുന്നു. ഹീറോ ഗ്രൂപ്പിന് പുറമെ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC) കമ്പനിയിലെ ഒരു നിക്ഷേപകനാണ്.
ദശാബ്ദങ്ങൾ പഴക്കമുള്ള ഹീറോ ഫ്യൂച്ചർ എനർജി ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം, സിംഗപ്പൂർ, ഉക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ സേവനം നൽകുന്നു. യൂട്ടിലിറ്റി, വാണിജ്യ, വ്യാവസായിക മേഖലകളിലായി ഏകദേശം 1.6 GW പ്രവർത്തന ആസ്തിയുള്ള കമ്പനി ഒരു സ്വതന്ത്ര പവർ പ്രൊഡ്യൂസറാണ്.
ഗ്രിഡുമായി ബന്ധിപ്പിച്ച സൗരോർജ്ജം, കാറ്റ്, മേൽക്കൂര മേഖലകൾ, ഊർജ്ജ സംഭരണം, ഗ്രീൻ ഹൈഡ്രജൻ എന്നിവയിൽ അടുത്ത ഏതാനും വർഷങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നു.