കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അവെൻഡസ് ക്യാപിറ്റലിലെ ഓഹരി വിൽക്കാൻ കെകെആർ

മുംബൈ: അവെൻഡസ് ക്യാപിറ്റൽ ലിമിറ്റഡിലെ അവരുടെ ഓഹരി വിൽക്കാൻ കെകെആർ ആൻഡ് കമ്പനി ഉപദേശകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 500 മില്യൺ ഡോളറിലധികം മൂല്യമുള്ള ഓഹരികൾ വിൽക്കാനാണ് സാമ്പത്തിക സേവന ദാതാവ് പദ്ധതിയിടുന്നത്.

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ ഇടപാടിന്റെ ഔപചാരിക നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ രണ്ട് ബാങ്കുകളെ ഉടൻ നിയമിക്കുമെനാണ് ലഭിക്കുന്ന വിവരം. കെകെആറിന് പുറമെ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനത്തിലെ മറ്റ് നിക്ഷേപകരും അവരുടെ ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായി പ്രത്യേക വിശദാംശങ്ങൾ പങ്കിടാതെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

2015-ൽ അവെൻഡസിന്റെ ഭൂരിഭാഗം ഓഹരികൾ വാങ്ങുമെന്ന് കെകെആർ പ്രഖ്യാപിക്കുകയും 2017-ൽ ഓഹരികൾ സ്വന്തമാക്കുകയും ചെയ്തതായി കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. മുംബൈ ആസ്ഥാനമായുള്ള അവെൻഡസ് ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്‌മെന്റ്, സ്ട്രക്ചർഡ് ലെൻഡിംഗ്, ഇതര ആസ്തി മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇക്വിറ്റി ക്യാപിറ്റൽ മാർക്കറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി സ്പാർക് ക്യാപിറ്റലിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ബിസിനസ്സ് ഏറ്റെടുക്കുമെന്ന് അവെൻഡസ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

X
Top