മുംബൈ: ഹോസ്പിറ്റൽ ശൃംഖലയായ മാക്സ് ഹെൽത്ത്കെയറിന്റെ ഓഹരി മൂലധനത്തിന്റെ 27 ശതമാനം വരുന്ന ഏകദേശം 26.47 കോടി ഓഹരികൾ വിറ്റഴിച്ച് യുഎസ് പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ കെകെആർ. ഇതോടെ ആശുപത്രി ശൃംഖലയിലെ മുഴുവൻ ഓഹരികളും കമ്പനി വിറ്റഴിക്കുകയും വിൽപ്പനയിലൂടെ ഏകദേശം 9,000 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
മൂന്ന് ഘട്ടങ്ങളായാണ് നിർദിഷ്ട ഓഹരി വിൽപ്പന നടന്നത്. വില്പന വാർത്തയ്ക്ക് പിന്നാലെ ഓഹരികൾ കുത്തനെ താഴ്ന്നെങ്കിലും, നിലവിൽ 2% ത്തിലധികം നേട്ടത്തോടെയാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്. ഇടപാടിന്റെ നിബന്ധനകൾ അനുസരിച്ച് ഒരു ഓഹരിക്ക് 362 രൂപ എന്ന നിരക്കിലാണ് വില്പന നടന്നത്.
ജൂൺ പാദത്തിൽ മാക്‌സ് ഹെൽത്ത്‌കെയറിന്റെ ഏകീകൃത അറ്റാദായം 12 ശതമാനം വർധിച്ച് 229 കോടി രൂപയായിരുന്നു. 35,493 കോടി രൂപയുടെ വിപണി മൂലധനമുള്ള കമ്പനിയാണ് മാക്സ് ഹെൽത്ത്കെയർ ലിമിറ്റഡ്.