Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് കടപ്പത്രങ്ങളിലൂടെ 250 കോടി സമാഹരിക്കും

കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ എട്ടാമത് പബ്ലിഷ് ഇഷ്യൂ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് പ്രഖ്യാപിച്ചു. അടിസ്ഥാന പബ്ലിക് ഇഷ്യൂ സൈസ് 125 കോടിയാണ്.

25 കോടി വരെ അധിക സബ്ക്രിപ്ഷനുള്ള ഓപ്ഷനിലൂടെ 250 കോടി രൂപയാവും പബ്ലിക് ഇഷ്യൂവിന്‍റെ പരിധി. ഈ മാസം 20ന് ആരംഭിക്കുന്ന എന്‍സിഡി ഇഷ്യൂ മാര്‍ച്ച് മൂന്നിന് അവസാനിക്കും. വ്യക്തിഗത നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാന്‍ 10 വ്യത്യസ്ത ഓപ്ഷനുകളാണ് എന്‍സിഡികള്‍ക്കുള്ളത്.

വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 8.75 ശതമാനം മുതല്‍ 10.75 ശതമാനം വരെ കൂപ്പണ്‍ നിരക്കുകളില്‍ ലഭ്യമാണ്. 400 ദിവസം മുതല്‍ 82 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളുടെ മുഖവില 1000 രൂപയും ഏറ്റവും കുറഞ്ഞ് നിക്ഷേപിക്കാവുന്ന തുക 5000 രൂപയുമാണ്.

മുന്പ് കെഎല്‍എം ആക്‌സിവ നടത്തിയ പബ്ലിക് ഇഷ്യൂ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. കമ്പനിയുടെ എല്ലാ ശാഖകള്‍ വഴിയും നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷാ ഫോമുകള്‍ http s://klmaxiva.com/ncdല്‍ ലഭ്യമാണ്.

എന്‍സിഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണ്‍ വിപുലീകരണത്തിനായി വിനിയോഗിക്കുമെന്നും ഇന്ത്യ മുഴുവന്‍ കമ്പനിയുടെ ശാഖകള്‍ വ്യാപിപ്പിക്കുമെന്നും സിഇഒ മനോജ് രവി പറഞ്ഞു.

X
Top