കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ എട്ടാമത് പബ്ലിഷ് ഇഷ്യൂ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ആരംഭിച്ചു.
അടിസ്ഥാന ഇഷ്യൂ സൈസ് 125 കോടിയാണ്. ഇതിനു പുറമെ 125 കോടി വരെ അധിക സബ്ക്രിപ്ഷനുള്ള ഓപ്ഷനിലൂടെ 250 കോടി രൂപയാവും ഇഷ്യൂവിന്റെ പരിധി. ഫെബ്രുവരി 20 ന് ആരംഭിച്ച എൻസിഡി ഇഷ്യൂ മാർച്ച് 3 ന് അവസാനിക്കും. വ്യക്തിഗത നിക്ഷേപകർക്ക് തെരെഞ്ഞെടുക്കാൻ പത്ത് വ്യത്യസ്ത ഓപ്ഷനുകളാണ് എൻസിഡിക്കുള്ളത്.
വിവിധ നിക്ഷേപ തിരഞ്ഞെടുപ്പുകളിൽ 8.75 മുതൽ 10.75 ശതമാനം വരെ കൂപ്പൺ നിരക്കുകളിൽ ലഭ്യമാണ്. 400 ദിവസം മുതൽ 82 മാസം വരെ ദൈർഘ്യമുള്ള വിവിധ നിക്ഷേപ തിരഞ്ഞെടുപ്പുകളുടെ മുഖ വില 1000 രൂപയും ഏറ്റവും കുറഞ്ഞ് നിക്ഷേപിക്കാവുന്ന തുക 5000 രൂപയുമാണ്.
മുൻപ് കെഎൽഎം ആക്സിവ നടത്തിയ കടപ്പത്രങ്ങൾ ബേസ് ഇഷ്യൂ ഓവർ സബ്സ്ക്രൈബ് ചെയ്തിരുന്നു. കമ്പനിയുടെ എല്ലാ ശാഖകൾ വഴിയും നിക്ഷേപകർക്ക് അപേക്ഷിക്കുവാനുള്ള സൗകര്യമുണ്ട്.
NCD യിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും ഗോൾഡ് ലോൺ വിപുലീകരണത്തിനായി വിനിയോഗിക്കുകയും, ഇന്ത്യ മുഴുവൻ കമ്പനിയുടെ ശാഖകൾ വ്യാപിപ്പിക്കുമെന്നും സിഇഒ മനോജ് രവി പറഞ്ഞു. ബ്രാഞ്ചുകളുടെ എണ്ണം ഇക്കൊല്ലം 1000ൽ എത്തിക്കാനാണ് ലക്ഷ്യം.
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് പ്രാഥമിക ഓഹരി വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യ വിപുലീകരണത്തിനും, ഐപിഒ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുവാനുമായി മുംബൈയിൽ നോഡൽ ഓഫീസ് തുറന്നു.
NCD പബ്ലിക് ഇഷ്യൂവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9961033333 എന്ന നമ്പറിലേക്ക് വിളിക്കാം.