പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷംപിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര

രജതജൂബിലി നിറവിൽ കെഎൽഎം ആക്സിവ

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് രജതജൂബിലി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടക്കും. കെഎൽഎം ആക്സിവ ജീവനക്കാരുടെ സംഗമം (ഫോർച്യൂൺ 25) ആണ് ജൂബിലി വർഷത്തിലെ ആദ്യപരിപാടി. കേരളത്തിലും പുറത്തുമുള്ള കമ്പനിയുടെ മുഴുവൻ ജീവനക്കാരും വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് ഉദ്ഘാടനം ചെയ്യും.

ജനുവരി ഒന്നിന് കെഎൽഎം ആക്സിവ സ്ഥാപകദിനം എല്ലാ ബ്രാഞ്ചുകളിലും ആഘോഷിക്കും. ഫിനാൻഷ്യൽ ഫ്രീഡം എന്നപേരിൽ കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്ര, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ റോഡ് ഷോ സംഘടിപ്പിക്കും. ഇന്ത്യാസ് ഡിക്കേഡ് എന്ന ആശയത്തിലൂന്നി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഫിനാൻഷ്യൽ കോൺക്ലേവുകൾ ഒരുക്കും. മുൻ ചെയർമാൻ ഡോ. ജെ. അലക്സാണ്ടറുടെ സ്മരണയിൽ അനുസ്മരണ പ്രഭാഷണം ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കും.

ഫിനാൻഷ്യൽ ലിറ്ററസി ക്യാന്പുകൾ, ഫിനാൻഷ്യൽ ക്ലിനിക്കുകൾ, 25 സാമൂഹ്യപ്രതിബദ്ധതാ പദ്ധതികൾ, സിഎസ്ആർ‌ ഗ്രിഡ്, കെഎൽഎം ഡിജിറ്റൽ ഡൈവ്, ഫിൻടെക് സ്റ്റാർട്ടപ് ‌ഇൻക്യുബേറ്റർ തുടങ്ങിയ പദ്ധതികളും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കും. കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് അതിന്‍റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണു പിന്നിടുന്നതെന്ന് ചെയർമാൻ ടി.പി. ശ്രീനിവാസൻ, എക്സിക്യൂട്ടീവ് ഡയറക്‌ടർ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി എന്നിവർ പറഞ്ഞു.


കെഎൽഎം ഐപിഒയിലേക്ക്:
എൻബിഎഫ്സികളിൽ പാൻ ഇന്ത്യ കമ്പനിയായി അതിവേഗം വളർന്ന കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ഐപിഒയിലേക്ക് കടക്കുന്നു. ഓഹരിവില്പനയിലൂടെ 300 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഐപിഒയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

X
Top