- എംപ്ലോയീസ് സമ്മിറ്റ്, സിഎസ്ആർ ഗ്രിഡ്, ഡിജിറ്റൽ ഡൈവ്, റോഡ്ഷോ, ഫിനാൻഷ്യൽ ലിറ്ററസി മിഷൻ, കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്റർ എന്നിവ പ്രധാന മുൻകൈകൾ
- ‘2030 റോഡ്മാപ്പ്’ ജൂബിലി ആഘോഷ സമാപനത്തിൽ
കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 15ന് ആരംഭിക്കും. എംപ്ലോയീസ് സമ്മിറ്റ് – ഫോർച്യുണ’ 25 ആണ് ആദ്യ പരിപാടി. കമ്പനിയുടെ മുഴുവൻ ജീവനക്കാരും പങ്കെടുക്കും. ഒരു ഹൈബ്രിഡ് ഇവന്റ് ആയിരിക്കും ഇത്. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്റ്ററും സിഇഒയുമായിരുന്ന ഡോ. വിഎ ജോസഫ് ഉദ്‌ഘാടനം ചെയ്യും.
ജനുവരി- 1ന് കെഎൽഎം ആക്‌സിവയുടെ സ്ഥാപക ദിനം എല്ലാ ബ്രാഞ്ചുകളിലും വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
‘ഫിനാൻഷ്യൽ ഫ്രീഡം’ എന്ന തീമിൽ സംഘടിപ്പിക്കുന്ന റോഡ്ഷോ ജനുവരിയിൽ നടക്കും. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ റോഡ്ഷോ സംഘടിപ്പിക്കുന്നുണ്ട്.
രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജനുവരിയിൽ ആയിരിക്കും.
‘ഇൻഡ്യാസ് ഡിക്കേഡ്’ എന്ന തീമിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഫിനാൻഷ്യൽ കോൺക്ലേവുകൾ സംഘടിപ്പിക്കും.
മുൻ ചെയർമാൻ ഡോ. ജെ അലക്‌സാണ്ടറുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന കോമെമ്മറേറ്റിവ് ലെക്ച്ചർ ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കും.
കമ്പനിയുടെ പ്രവത്തനങ്ങളെ കൂടുതൽ ജനകീയമാക്കാൻ ബ്രാഞ്ച് തലത്തിൽ അഡ്വൈസറി ഫോറം രൂപികരിക്കും. വിവിധ മേഖലകളിലെ അനുഭവ സമ്പന്നരെയും വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഇത്.
സമഗ്രമായ ഒരു സാമ്പത്തിക സാക്ഷരതാ മിഷനും ഇക്കൊല്ലം കമ്പനി ആരംഭിക്കുന്നുണ്ട്. എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വീതം ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് ഒരുക്കും. പൊതുജനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഫിനാൻഷ്യൽ ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും പ്രാപ്യമാക്കാനും ബ്രാഞ്ചുകളിൽ ഫിനാൻഷ്യൽ ക്ലിനിക്കും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ സൗജന്യമായിരിക്കും.
രജതജൂബിലിയോട് അനുബന്ധിച് 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ കമ്പനി നടപ്പാക്കും. വിദ്യാമൃതം, ധനമൈത്രി, സ്നേഹിത, ബ്രിഡ്ജ്, ഹോപ്പ്, സമൃദ്ധി, വെളിച്ചം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 5 പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഈ പ്രവർത്തനങ്ങളുടെ മെച്ചപ്പെട്ട ഏകോപനത്തിനായി ഒരു സിഎസ്ആർ ഗ്രിഡും കമ്പനി ആരംഭിക്കും.
കമ്പനിയുടെ ഡിജിറ്റലൈസേഷന് ഗതിവേഗം കൂട്ടാൻ ‘കെഎൽഎം ഡിജിറ്റൽ ഡൈവ്’ രജത ജൂബിലി വർഷം ആരംഭിക്കും. ഉപഭോക്താക്കളെ ഡിജിറ്റലായി കണക്റ്റ് ചെയ്യുന്ന സമഗ്ര പദ്ധതിയായിരിക്കും ഇത്.
ഫിനാൻഷ്യൽ സർവീസസ് മേഖലയിലെ നൂതന ആശയങ്ങളെയും നവ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഫിൻടെക് സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും കമ്പനി പദ്ധതിയിടുന്നു. ഇതിനു മുന്നോടിയായി രാജ്യവ്യാപകമായി ഐഡിയത്തോൺ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 5 സ്‌റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ട് നൽകും.
ആഘോഷങ്ങളുടെ സമാപനം 2025 ഡിസംബറിലാണ്. ‘2030 റോഡ്മാപ്പ്’ ജൂബിലി സമാപനത്തിൽ പ്രഖ്യാപിക്കും.
കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ ടിപി ശ്രീനിവാസൻ, സിഇഒ മനോജ് രവി, എക്സിക്യൂട്ടിവ് ഡയറക്ടർ ഷിബു തെക്കുംപുറം എന്നിവർ പങ്കെടുത്തു.