2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ലാഭവിഹിതമായി 6.18 കോടി സർക്കാരിന് നൽകി കെഎംഎംഎൽ

ചവറ: പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെ.എം.എം.എൽ) 2022- 23 വർഷത്തെ ലാഭവിഹിതമായി 6.18 കോടി സർക്കാരിന് കൈമാറി. മൂലധനത്തിന്റെ 20 ശതമാനമാണിത്.

വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ കെ.എം.എം.എൽ ചെയർമാനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ സുമൻ ബില്ലയും കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസും ചേർന്ന് മുഖ്യമന്ത്രിക്കാണ് തുക കൈമാറിയത്. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസും പങ്കെടുത്തു.

ചരിത്ര ലാഭവുമായി മിനറൽ സെപ്പറേഷൻ യൂണിറ്റാണ് കെ.എം.എം.എല്ലിന്റെ കുതിപ്പിന് കരുത്ത് പകർന്നത്. 106 കോടി രൂപ ലാഭം നേടിയ കെ.എം.എം.എൽ 896.4 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയിരുന്നു.

മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് 2022-23 സാമ്പത്തിക വർഷം നേടിയ 89 കോടി. 2021-22ൽ 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഇതിന് 11 വർഷം മുൻപ് 2011-12ൽ നേടിയ 64 കോടിയായിരുന്നു മിനറൽ സെപ്പറേഷൻ യൂണിറ്റിലെ ഏറ്റവും ഉയർന്ന ലാഭം.

ഒപ്പം സില്ലിമനൈറ്റിന്റെ ഉത്പാദനത്തിലും വിപണനത്തിനും റെക്കാഡ് നേട്ടം കൈവരിച്ചു. 8855 ടൺ സില്ലിമനൈറ്റ് ഉത്പാദിപ്പിച്ച സ്ഥാപനം 8230 ടൺ വിപണനവും നടത്തി.

കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്‌ളോട്ടേഷൻ’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മിഷൻ നടത്തുകയും ചെയ്തതാണ് നേട്ടമായത്.

ഒപ്പം സർക്കാർ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ എത്തിച്ചത് ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കി.

മിനറൽ സെപ്പറേഷൻ യൂണിറ്റുമായി ബന്ധപ്പെട്ട് ഖനന പ്രദേശങ്ങളായ കോവിൽ തോട്ടം, പൊന്മന എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ വ്യവസായ മന്ത്രി നേരിട്ട് ചർച്ച നടത്തി പരിഹരിക്കുകയും കോൺട്രാക്ടറെ ഒഴിവാക്കി ഖനന മേഖലയിലെ ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്പനിയുടെ നേരിട്ടുള്ള കരാർ ജീവനക്കാരായി നിയമിക്കുകയും ചെയ്തിരുന്നു. 783 പേരെയാണ് ഇങ്ങനെ നിയമിച്ചത്.

X
Top