ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വാട്ടർ മെട്രോ: പുതിയ നാലു റൂട്ടുകളിലേക്ക് ഉടൻ സർവീസ്

  • കൂടുതൽ ബോട്ടുകൾ ഒക്ടോബറിൽ എത്തും


കൊച്ചി: വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകൾ പൂർത്തിയായി. പുതിയ ബോട്ടുകൾ സെപ്റ്റംബർ- ഒക്ടോബറോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ.

വാട്ടർ മെട്രോ വിജയമാണ്. പക്ഷേ വാട്ടർ മെട്രോയിൽ ഇപ്പോഴും കൂടുതലും വിനോദസഞ്ചാരികളാണ് എത്തുന്നത്. പ്രോജക്ട് കൂടുതൽ വിജയകരമാക്കാൻ കൂടുതൽ ബോട്ടുകൾ വേണം.

ബോട്ടുകളുടെ എണ്ണം കൂടിയാൽ മാത്രമേ കൂടുതൽ സർവീസുകൾ നടത്താൻ ആകൂ. കൂടുതൽ പ്രദേശവാസികളെ കൂടി ആകർഷിച്ച് വാട്ടർ മെട്രോയുടെ വരുമാനം കൂട്ടാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പ്രതിമാസം 50 ലക്ഷം രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നതെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

നാലു ടെർമിനലുകൾ പൂർത്തിയായി
നാല് ടെർമിനലുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. കൂടുതൽ ബോട്ടുകൾ എത്തിയാൽ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങും. ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് തുടങ്ങിയത് വിജയമാണെങ്കിലും അഞ്ച്- എട്ട് ബോട്ടുകൾ ഈ റൂട്ടിൽ തന്നെ ആവശ്യമാണ്. എന്നാൽ ബോട്ടുകൾ കുറവാണ്.

ബോട്ടിൻെറ ടെൻഡർ നടപടികൾ പൂർത്തിയാകാൻ ഒന്നര വർഷത്തോളം വേണ്ടി വരും. ഇത് പ്രതിസന്ധിയാണ്. കൊച്ചി ഷിപ്പ്‍യാ‍ർഡിനാണ് ഇപ്പോൾ ബോട്ടുകളുടെ നിർമാണ ചുമതല.

സെപ്റ്റംബർ- ഒക്ടോബറോടെ നിർമാണം പൂർത്തിയാക്കി ബോട്ടുകൾ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക്നാഥ് ബെഹെറ പറയുന്നു.

പുതിയ റൂട്ടുകളിൽ സ‍ർവീസ് തുടങ്ങുന്നത് പ്രാദേശിക യാത്രക്കാരെ ആകർഷിക്കും. ഇത് വാട്ടർ മെട്രോയുടെ വരുമാനം ഉയർത്തും. മെട്രോയുടെ വിപുലീകരണം യാത്രക്കാരുടെ കണക്റ്റിവിറ്റി എളുപ്പമാക്കും.

ജലപാതകളെ കാര്യക്ഷമമായി ഉപയോഗിക്കാൻ ആയാൽ വാട്ട‍ർ മെട്രോ കൂടുതൽ ആകർഷകമാകും. വാട്ടർ മെട്രോ ശൃംഖല വിപുലീകരിക്കുന്നതിലൂടെ, റോഡുകളിലെ തിരക്ക് ലഘൂകരിക്കാനുമാകും.

ഐലൻഡുകളെ ബന്ധിപ്പിച്ചുള്ള ഗതാഗത സൗകര്യം പ്രദേശ വാസികൾക്കും ആശ്വാസമാകും.

വൈറ്റില, ഹൈക്കോ‍ർട്ട്, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ചേരാനെല്ലൂർ, ഏലൂ‍ർ, ഫോർട്ട് കൊച്ചി എന്നിവയാണ് ഇപ്പോഴുള്ള ടെർമിനലുകൾ.

X
Top