ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

ദില്ലി: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട.

ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള 55-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

2000 രൂപയിൽ താഴെ പേയ്മെൻ്റ് നടത്തുന്ന പേയ്മെൻ്റ് അഗ്രഗേറ്റർമാർക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൻ്റെ പ്രധാന തീരുമാനങ്ങൾ ഇവയാണ്

  • ജിഎസ്ടി കൗൺസിൽ ഫോർട്ടിഫൈഡ് നെല്ലിൻ്റെ നിരക്ക് 5 ശതമാനമായി കുറച്ചു
  • ജീൻ തെറാപ്പി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
  • മുൻകൂട്ടി പാക്കേജുചെയ്തതും ലേബൽ ചെയ്തതുമായ വസ്തുക്കളുടെ വിവരണത്തിൽ ഭേദഗതി വരുത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്
  • ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ടതില്ല
  • ഇൻഷുറൻസ് പ്രീമിയത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു
  • 50 ശതമാനത്തിലധികം ഫ്ലൈ ആഷ് അടങ്ങിയ എസിസി ബ്ലോക്കുകൾക്ക് 12 ശതമാനം ജിഎസ്ടി ബാധകമാകും
  • കർഷകൻ വിൽക്കുന്ന പച്ച കുരുമുളക്, ഉണക്ക കുരുമുളക് എന്നിവ ജിഎസ്ടിക്ക് ബാധ്യസ്ഥമല്ല.
  • ദീഘദുര എയർ മിസൈൽ (LR-SAM) സംവിധാനത്തിന് ജിഎസ്ടി ഇളവ് നൽകി
  • കയറ്റുമതി നഷ്ടപരിഹാര സെസ് നിരക്ക് 0.1% ആയി കുറയ്ച്ചു

X
Top