ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

2.25 കോടി രൂപയുടെ ഏറ്റെടുക്കൽ നടത്തി നോളജ് മറൈൻ & എഞ്ചിനീയറിംഗ് വർക്ക്സ്

മുംബൈ: ഒരു പുതിയ ഡംബ് ബാർജ് കപ്പൽ ഏറ്റെടുത്ത് നോളജ് മറൈൻ & എഞ്ചിനീയറിംഗ് വർക്ക്സ്. നിർദിഷ്ട ഏറ്റെടുക്കലിനായി കമ്പനി നേരത്തെ അബൻകോ വി വിൻ എന്റുമായി ഒരു ഏറ്റെടുക്കൽ കരാർ ഒപ്പിട്ടിരുന്നു.

മൊത്തം 2.25 കോടി രൂപയ്ക്കാണ് ഈ കപ്പൽ ഏറ്റെടുത്തിരിക്കുന്നത്. 2010-ൽ നിർമ്മിച്ച ഈ കപ്പൽ, ജോലിയുടെ ആവശ്യകതകൾക്കും പ്രത്യേകതകൾക്കും അനുസൃതമായി പരിഷ്ക്കരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തതാണ്.

ഇത് ക്യാപിറ്റൽ റോക്ക് ഡ്രെഡ്ജിംഗ് ജോലികൾക്കായി ഗുജറാത്തിലെ മാൻഗ്രോൾ ഫിഷിംഗ് ഹാർബറിൽ വിന്യസിക്കാൻ കെഎംഇഡബ്യു പദ്ധതിയിടുന്നു.

പ്രാഥമികമായി മറൈൻ ഉൽപ്പന്നങ്ങളുടെ മാനിംഗ്, ഓപ്പറേഷൻ, ടെക്നിക്കൽ മെയിന്റനൻസ്, മറൈൻ ക്രാഫ്റ്റ്സ്, മറൈൻ ഇൻഫ്രാസ്ട്രക്ചർ, അനുബന്ധ ജോലികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് നോളജ് മറൈൻ & എഞ്ചിനീയറിംഗ് വർക്ക്സ് ലിമിറ്റഡ്.

തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 2.89 ശതമാനത്തിന്റെ നഷ്ടത്തിൽ 568 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top