Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഒന്നിലധികം കമ്പനികളെ ഏറ്റെടുക്കാൻ നോളജ്‌ഹട്ട് അപ്‌ഗ്രേഡ്

ബെംഗളൂരു: ടെക്‌നോളജി സ്‌കിൽലിംഗ് പ്രൊവൈഡറായ നോളജ്‌ഹട്ട് അപ്‌ഗ്രേഡ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ടോ മൂന്നോ കമ്പനികളെ ഏറ്റെടുക്കാൻ പദ്ധതിയിടുന്നു. അഞ്ച് കോടി രൂപ വിലയുള്ള യുഎക്‌സ് സ്‌കില്ലിംഗ് ഫേം പോലുള്ള ചെറുകിട കമ്പനികളെയാണ് കമ്പനി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. എഡ്‌ടെക് യൂണികോണായ അപ്‌ഗ്രേഡിന്റെ അനുബന്ധ കമ്പനിയാണ് നോളജ്‌ഹട്ട് അപ്‌ഗ്രേഡ്.

തങ്ങൾ ഒരു പ്രത്യേക മേഖലയിൽ ശ്രദ്ധ കേന്ദ്രികരിച്ച് കൊണ്ട് കമ്പനികളിൽ നിക്ഷേപം നടത്താൻ നോക്കുകയാണെന്നും, നിർദിഷ്ട ഏറ്റെടുക്കലുകൾ ഉടനെ നടത്തുമെന്നും നോളജ്ഹട്ട് അപ്‌ഗ്രേഡിന്റെ സ്ഥാപകനും സിഇഒയുമായ സുബ്രഹ്മണ്യം റെഡ്ഡി പറഞ്ഞു. ക്ലൗഡും സൈബർ സുരക്ഷയും ഉൾപ്പെടെയുള്ള നിരവധി സെഗ്‌മെന്റുകൾക്ക് വിപണിയിൽ വലിയ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ, കമ്പനി ക്ലൗഡ്, പ്രോജക്ട് മാനേജ്‌മെന്റ്, ഫിനാൻസ്, ഡാറ്റ സയൻസ്, ബ്ലോക്ക്‌ചെയിൻ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് ഏറ്റെടുക്കലുകൾ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സുബ്രഹ്മണ്യം റെഡ്ഡി പറഞ്ഞു. നോളജ്ഹട്ടിനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അപ്ഗ്രേഡ് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കുന്ന സമയത്ത്, കമ്പനിയുടെ വാർഷിക വരുമാന റൺ റേറ്റ് (ARR) ഏകദേശം 10 ദശലക്ഷം യുഎസ് ഡോളറായിരുന്നു.

X
Top