2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

അതിവേഗം വളരുന്ന 10 നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടംപിടിച്ചു.

പതിനേഴ് ടയർ2 (ഇടത്തരം) നഗരങ്ങളിൽനിന്ന് തയ്യാറാക്കിയ പത്തെണ്ണത്തിന്റെ ചുരുക്കപ്പട്ടികയിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പെട്ടത്.

പ്രമുഖ റിയൽ എസ്റ്റേറ്റ് സേവനദാതാവായ കുഷ്മൻ ആൻഡ് വേക്ക്ഫീൽഡ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത്. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.

ജയ്‌പുർ, സൂറത്ത്, കോയമ്പത്തൂർ, വിശാഖപട്ടണം, ഇന്ദോർ, നാഗ്പുർ, ലഖ്‌നൗ, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചത്.

സ്വതന്ത്ര വീടുകൾ എന്ന കാഴ്ചപ്പാടിൽനിന്ന് മികച്ച അപ്പാർട്ട്മെന്റുകൾ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ട് വിലയിരുത്തി.

മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ പ്രീമിയം റെസിഡൻഷ്യൽ സൗകര്യങ്ങൾ ലഭ്യമാണ്. രാജ്യത്തെ നിരക്കിനെക്കാൾ ഉയർന്ന തോതിലാണ് കേരളത്തിലെ നഗരവത്കരണം.

കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് എന്നിവയും അതിവേഗം വളരുന്നുണ്ടെന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ക്രെഡായ് സംസ്ഥാന സമ്മേളനത്തിൽ െവച്ച് മന്ത്രി എം.ബി. രാജേഷ് പട്ടിക പ്രകാശനം ചെയ്തു.

X
Top