ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

കൊച്ചി മെട്രോയുടെ നഷ്ടം 340 കോടി രൂപ

കൊച്ചി: അഞ്ച് വർഷം മുമ്പ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഉണ്ടാക്കിയ പ്രവർത്തന നഷ്ടം 340 കോടി രൂപ. മുൻ വർഷത്തെ നഷ്ടം 334.90 കോടി രൂപയിൽ നിന്ന് 1.5 ശതമാനം വർധനവാണിത്.

അല്പം കൂടി വിശകലനം ചെയ്താൽ, പ്രസ്തുത അറ്റ നഷ്ടം കമ്പനി ഈ വർഷം നേടിയ മൊത്തം വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. അതായത്, യാത്രാക്കൂലിയും ഇതര വരുമാനവും അടക്കം കമ്പനിയുടെ ആകെ വരുമാനം 142.31 കോടി രൂപ (2021 സാമ്പത്തിക വർഷത്തിൽ 167.46 കോടി രൂപ) പ്രസ്തുത കാലയളവിലെ 188.55 കോടി രൂപ പലിശ ചെലവുകൾക്കോ മറ്റു സാമ്പത്തിക ചെലവുകൾക്കോ പോലും പര്യാപ്തമായിരുന്നില്ല.

2022 മാർച്ച് അവസാനം വരെ സഞ്ചിത നഷ്ടം 1,477 കോടി രൂപയിൽ എത്തിയതായി കൊച്ചിയിൽ മെട്രോ റെയിൽ സർവീസ് നടത്തുന്ന കമ്പനിയായ കൊച്ചി മെട്രോ റെയിൽ പ്രോജക്ടിന്റെ (കെഎംആർഎൽ) കണക്കുകൾ കാണിക്കുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം മൊത്തം 96,94,014 ആയിരുന്നു, ഈ സാമ്പത്തിക വർഷം ലഭിച്ച യാത്രാക്കൂലി വരുമാനം തുച്ഛമായ 30.78 കോടി രൂപയായിരുന്നു, ഇത് മെട്രോ സർവീസ് ഇതുവരെ കൈവരിച്ച യാത്രക്കാരുടെ കുറഞ്ഞ എണ്ണം വ്യക്തമാക്കുന്നു.

കെഎംആർഎൽ രേഖ പ്രകാരം, കേന്ദ്ര നികുതിയിനത്തിൽ ഇന്ത്യാ ഗവൺമെന്റും കേരള സർക്കാരും തങ്ങളുടെ സബോർഡിനേറ്റ് കടത്തിന്റെ മുഴുവൻ വിഹിതവുമായ 248.50 കോടി രൂപ വീതം നൽകിക്കഴിഞ്ഞു.

കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ ഭാഗമാണ് സബോർഡിനേറ്റ് കടം. “കൂടാതെ, സംസ്ഥാന നികുതികൾ തിരിച്ചടയ്ക്കുന്നതിന് 237.33 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി 672.25 കോടി രൂപയും കേരള സർക്കാർ അനുവദിച്ചു,

അതിൽ 366 കോടി രൂപ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരളാ ബാങ്കിൽ നിന്ന് ബാക്ക്-ടു-ബാക്ക് ലോണായി സംഘടിപ്പിച്ചതാണ്” കെഎംആർഎൽ വ്യക്തമാക്കി.

X
Top