ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഒഎൻഡിസിയുമായി കൈകോർത്ത് കൊച്ചി മെട്രോ ടിക്കറ്റുകൾ ആപ്പുകളിലും ലഭ്യമാക്കി കെഎംആർഎൽ

കൊച്ചി: ഓപ്പണ് നെറ്റ്വര്ക്ക് ഫോര് ഡിജിറ്റല് കൊമേഴ്സുമായി (ഒ.എന്.ഡി.സി.) കൈകോർത്ത് കൊച്ചി മെട്രോ റെയിൽ. ഇതോടെ പേടിഎം, റാപ്പിഡോ, ഫോണ്പേ, റെഡ്ബസ്, യാത്രി എന്നീ ആപ്പുകൾ വഴിയും മെട്രോ ടിക്കറ്റുകൾ എടുക്കാനാകും.

ആപ്പുകൾ വഴി ടിക്കറ്റെടുക്കാൻ അധിക ചർജുകളൊന്നും നൽകേണ്ടിവരില്ല. നേരത്തേ ചെന്നൈ മെട്രോയും ഒ.എന്.ഡി.സിയുമായി ചേർന്ന് സമാനമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇപ്പോള് ഞങ്ങളുടെ ടിക്കറ്റിങ് സേവനങ്ങള് ഒ.എന്.ഡി.സി. നെറ്റ്വര്ക്കിലെ ബയര് ആപ്ലിക്കേഷനുകളിലും ലഭ്യമാകും.

ഇതിലൂടെ വളരെ എളുപ്പത്തിൽ യാത്രക്കാർക്ക് മെട്രോ ടിക്കറ്റുകൾ എടുക്കാനാകും. ഒ.എൻ.ഡി.സിയുമായി ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഹ്റ കൂട്ടിച്ചേർത്തു.

അധികം വൈകാതെ ഗൂഗിൾ മാപ്സ്, യൂബർ ഉൾപ്പെടെയുള്ള ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യമുണ്ടാകുമെന്ന് ഒ.എൻ.ഡി.സി. ഉദ്യോഗസ്ഥർ അറിയിച്ചു.

കൊച്ചി മെട്രോയുമായി കൈകോർത്തത് തങ്ങളെ സംബന്ധിച്ച് വലിയൊരു നേട്ടമാണെന്ന് ഒ.എന്.ഡി.സി. എം.ഡിയും സി.ഇ.ഒ.യുമായ ടി. കോശി പറഞ്ഞു.

മെട്രോ കൂടാതെ മറ്റു ഗതാഗത സംവിധാനങ്ങളും ജനങ്ങൾക്ക് വേണ്ട അവശ്യ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top