കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കൊച്ചി മെട്രോ യാത്രാ വിവരങ്ങൾ ഇനി Where is my train ആപ്പിലും

കൊച്ചി: പ്ലാറ്റ്ഫോം നമ്ബർ സഹിതമുള്ള വിശദമായ ടൈംടേബിള്‍ ഗൂഗിള്‍ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും ലഭ്യമാക്കി കെ.എം.ആർ.എല്‍. മെട്രോയില്‍ ദിനംപ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണിത്. യാത്രചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിള്‍ പ്രകാരമുള്ള പുതിയ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ മാപ്പിലാകട്ടെ യാത്രക്കാർ നില്‍ക്കുന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതല്‍ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും.
എങ്ങനെ ചെയ്യാം
ടൈംടേബിളും പുതിയ വിവരങ്ങളും ലഭ്യമാകാൻ വെയർ ഈസ് മൈ ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ ഡൗണ്‍ലോഡ് ചെയ്യുക.
ആപ്പിന്റെ ഇടതുവശത്തെ മൂന്നുലൈനില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ടൈംടേബിള്‍ നല്‍കുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയില്‍ ക്ലിക്ക് ചെയ്ത് കൊച്ചി തിരഞ്ഞെടുക്കുക. അപ്പോള്‍ പ്രധാന സ്ക്രീനില്‍ എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ മെട്രോ സെലക്‌ട് ചെയ്ത ശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കുക. അതിനുശേഷം ഫൈൻഡ് െട്രയിൻസില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടൈംടേബിളില്‍ ഏറ്റവും അടുത്ത െട്രയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൈംടേബിള്‍ പ്രകാരമുള്ള ട്രെയിനിന്റെ അപ്ഡേറ്റഡ് മൂവ്മെന്റ് കാണാം.
ഗൂഗിള്‍ മാപ്പില്‍ മെട്രോ സ്റ്റേഷന്റെ പേര് നല്‍കിയ ശേഷം പബ്ലിക് ട്രാൻസ്പോർട്ട് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ ആ സ്റ്റേഷനില്‍നിന്നുള്ള മെട്രോ റൂട്ട്, നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം.
സ്റ്റേഷന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ പുറപ്പെടുന്ന െട്രയിനും തുടർന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്ന സമയവും അറിയാം.

X
Top