ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

കൊച്ചി മെട്രോ ഏഴാം വയസ്സിലേക്ക്; ഇതുവരെ യാത്ര ചെയ്തത് 11.71 കോടി യാത്രക്കാര്‍

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയില് സര്വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം.

മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളില് മെട്രോയില് പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 90,000 ത്തില് നിന്നാണ് യാത്രക്കാരുടെ എണ്ണത്തില് പെട്ടെന്ന് വര്ധനയുണ്ടായത്.

ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തോടെ മെട്രോ ആസൂത്രണംചെയ്തു നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്ധനയെന്ന് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) അധികൃതര് ചൂണ്ടിക്കാണിക്കുന്നു.

നിത്യയാത്രകള്ക്കായി ആളുകള് മെട്രോയെ കൂടുതലായി ആശ്രയിച്ചുതുടങ്ങി. മഴയും വെള്ളക്കെട്ടുമെല്ലാം കാരണമുള്ള ഗതാഗതക്കുരുക്കില്പെടാതെ യാത്ര ചെയ്യാമെന്നതും യാത്രക്കാരെ ആകര്ഷിക്കുന്നുണ്ട്. ഈ വര്ധന നിലനിര്ത്തിക്കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.ആര്.എല്.

കൂടുതല് യാത്രക്കാരെ ആകര്ഷിക്കുന്നതിനായി കാമ്പയിന് ഉള്പ്പെടെയുള്ള പരിപാടികളാണ് ഏഴാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. സര്വീസ് ആരംഭിച്ചശേഷം ഇതുവരെ ആകെ 11.71 കോടി ആളുകളാണ് മെട്രോയില് യാത്ര ചെയ്തത്.

2017 ജൂണ് 17 നായിരുന്നു മെട്രോയുടെ ഉദ്ഘാടനം. ജൂണ് 19-നാണ് യാത്രാസര്വീസ് തുടങ്ങിയത്. ആലുവയില് നിന്ന് തുടങ്ങിയ യാത്ര ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ വരെയെത്തിയത് ഈ വര്ഷമാണ്.

മാര്ച്ചിലായിരുന്നു തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം. നിലവില് 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര് ദൂരം സര്വീസ് നടത്തുന്നുണ്ട് കൊച്ചി മെട്രോ.

കഴിഞ്ഞ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ഇങ്ങനെ-
മേയ് 27-1,05,094
28-1,03,706
29-1,08,357
30-1,00,776
31-1,04,262

  • മെട്രോ സര്വീസ് തുടങ്ങിയതു മുതല് ഈ വര്ഷം മേയ് 30 വരെ 11, 71, 53, 869 പേരാണ് മെട്രോയില് യാത്ര ചെയ്തത്.
  • 2023 ജനുവരിയില് ശരാശരി യാത്രക്കാര് 79,130
  • 2023 ഡിസംബറില് ശരാശരി യാത്രക്കാര് 94000

X
Top