Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ജീവിത നിലവാര സൂചികയിൽ മുന്നിലെത്തി കൊച്ചിയും തൃശൂരും

റ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത്? പെട്ടെന്ന് ചോദിച്ചാൽ ബെംഗളൂരു, ദില്ലി, മുംബൈ എന്നൊന്നും മറുപടി നൽകേണ്ട. കാരണം പട്ടികയിൽ ഈ നഗരങ്ങളെല്ലെയെല്ലാം കടത്തി വെട്ടി കേരളത്തിലെ ഒരു നഗരം ഇടം പിടിച്ചിട്ടുണ്ട്. തൃശൂർ ആണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച് പട്ടികയിലിടം നേടിയിരിക്കുന്നത്.

ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ് പ്രകാരം ജീവിത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ആഗോളതലത്തിൽ 757ആം സ്ഥാനത്താണ് തൃശൂരുള്ളത്. കൊച്ചിയുടെ സ്ഥാനം 765 ആണ്. മുംബൈ 915-ാം സ്ഥാനത്തും ദേശീയ തലസ്ഥാനം 838-ാം സ്ഥാനത്തുമാണ് ഉള്ളത്.

പട്ടികയിൽ ഐടി ഹബ്ബായ ബെംഗളൂരുവിന്റെ സ്ഥാനം 847 ആണ് ഹൈദരാബാദ് 882-ഉം. ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത് ഉത്തർപ്രദേശിലെ സഹറൻപൂരാണ്. 966-ാം സ്ഥാനത്താണ് സഹറൻപൂർ ഇടം പിടിച്ചത്.

ലോകമെമ്പാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. 163 വ്യത്യസ്ത രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകമെമ്പാടുമുള്ള 1,000 വലിയ നഗരങ്ങളെ റാങ്ക് ചെയ്യുന്ന ഒരു വാർഷിക റിപ്പോർട്ടാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ്.

അതേസമയം പൊതുവായ പട്ടികയിൽ റാങ്കിംഗിൽ വ്യത്യാസമുണ്ട്. സാമ്പത്തിക നിലവാരം മനുഷ്യ വിഭവശേഷി, ജീവിത ഗുണനിലവാരം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ അടിസ്ഥാനമാക്കിയുള്ള പൊതു പട്ടികയിൽ കേരളത്തിൽ നിന്ന് കൊച്ചി (521),തൃശൂർ (550), കോഴിക്കോട് (580 ), കോട്ടയം (649),തിരുവനന്തപുരം (686), കണ്ണൂർ (759) എന്നിവ ഇടം പിടിച്ചു.

തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പിന്നിലേക്ക് തള്ളിയാണ് കൊച്ചിയും തൃശൂരും കോഴിക്കോടും കോട്ടയവും മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അഹമ്മദാബാദ് 654 ആം സ്ഥാനത്താണ്. പട്ടികയിൽ ഡൽഹി 350-ാം സ്ഥാനത്തുണ്ട്.

ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ നഗരമായി ഇതോടെ ദില്ലി മാറി. ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു 427-ാം സ്ഥാനത്തുണ്ട്. പൊതു പട്ടികയിൽ ഉത്തർപ്രദേശിലെ സുൽത്താൻപൂർ 1000-ാം സ്ഥാനത്താണ്.

ന്യൂയോർക്ക് ആണ് സൂചികയിൽ ഒന്നാം സ്ഥാനത്ത്, ലണ്ടൻ, സാൻ ജോസ്, ടോക്കിയോ, പാരീസ്, സിയാറ്റിൽ, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, മെൽബൺ, സൂറിച്ച് എന്നിവയാണ് തുടർന്നുള്ള സ്ഥാനം കയ്യടക്കിയിരിക്കുന്നത്.

X
Top