മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു

കൊച്ചി: കൊച്ചി വാട്ടര് മെട്രോയുടെ ഫോര്ട്ട്കൊച്ചി സര്വീസ് ആരംഭിച്ചു. ഹൈക്കോര്ട്ട് ജങ്ഷന് ടെര്മിനലില്നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ സര്വീസ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാല് ഉദ്ഘാടനച്ചടങ്ങുകള് ഒഴിവാക്കിയാണ് സര്വീസ് ആരംഭിച്ചത്. സന്തോഷ് ജോര്ജ് കുളങ്ങര, കെ.എം.ആര്.എല്. എം.ഡി ലോക്നാഥ് ബെഹറ ഉള്പ്പെടെയുള്ളവര് ആദ്യ സര്വീസില് ഫോര്ട്ട്കൊച്ചിയിലേക്ക് യാത്രചെയ്തു.

വിദേശരാജ്യങ്ങളിലെ വാട്ടര് മെട്രോ സംവിധാനങ്ങള് കാണുമ്പോള് അത് ഇവിടെയും എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്,’ സന്തോഷ് ജോര്ജ് കുളങ്ങര പറഞ്ഞു. ‘അതിപ്പോള് യാഥാര്ഥ്യമായിരിക്കുകയാണ്.

സാധാരണക്കാര്ക്ക് ഗുണകരമാകുമെന്ന് മാത്രമല്ല വിദേശത്തുനിന്നെത്തുന്ന സഞ്ചാരികള്ക്കും വലിയൊരാകര്ഷണമാകും നമ്മുടെ ചരിത്രാവശേഷിപ്പുകള് പേറുന്ന ഫോര്ട്ട്കൊച്ചിയിലേക്കുള്ള കായല്യാത്ര.

എല്ലാ ദിവസവും ഹൈക്കോര്ട്ട് ടെര്മിനല്നിന്ന് അര മണിക്കൂര് ഇടവേളയില് ഫോര്ട്ട്കൊച്ചിയിലേക്ക് സര്വീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതര് അറിയിച്ചു.

കഴിഞ്ഞ വര്ഷം സര്വീസ് ആരംഭിച്ച കൊച്ചി വാട്ടര് മെട്രോയുടെ പത്താമത്തെ ടെര്മിനലാണ് ഫോര്ട്ട്കൊച്ചിയിലേത്. പദ്ധതി പൂര്ത്തിയാകുമ്പോള് 38 ടെര്മിനലുകള് ഉണ്ടാകും.

X
Top