Alt Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾസംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ബജറ്റിൽ മനം നിറഞ്ഞ് ‘കൊല്ലം’; ഐടി പാർക്ക് ഉൾപ്പെടെ വമ്പൻ പദ്ധതികൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കര ഉൾപ്പെടുന്ന കൊല്ലം ജില്ലയ്ക്ക് കൈനിറയെക്കൊടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്ത വർഷം നിയമസഭയിൽ എത്താനുള്ള വഴിവെട്ടുകയാണോ ബാലഗോപാൽ എന്നു തോന്നിക്കും വിധമാണ് കൊല്ലത്തോടുള്ള ‘സ്നേഹപ്രകടനം.’

ബജറ്റിൽ കൊല്ലത്തിനുള്ള പദ്ധതികൾ
∙ കൊല്ലം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഐടി പാർക്ക്. കിഫ്ബിയും കിൻഫ്രയും കോർപറേഷനുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും പദ്ധിതി. 2025–26 ൽ ആദ്യഘട്ടത്തിലാകും പദ്ധതി പൂർത്തിയാക്കുക. കൊട്ടാരക്കരയിലെ രവിനഗറിലുള്ള കല്ലട ജലസേചന പദ്ധതി ക്യാംപസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാർക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ഈ പാർക്ക്.
∙ വിഴിഞ്ഞം– കൊല്ലം– പുനലൂർ വികസന ത്രികോണ പദ്ധതി. ദേശീയപാത 66, 37, പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 744, നിലവിലുള്ള കൊല്ലം– കൊട്ടാരക്കര– ചെങ്കൊട്ട ദേശീയപാത 744, തിരുവന്നതപുരം– കൊല്ലം റെയിൽപാത, കൊല്ലം– ചെങ്കോട്ട റെയിൽപാത എന്നിവ വികസിപ്പിക്കും.
∙ വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലുള്ള സാമ്പത്തിക വികസനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ, വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം– കൊല്ലം റീച്ചിന്റെ സ്വാധീന മേഖലയിലെ 15.115 ഹെക്ടർ ഏറ്റെടുക്കുന്നു. ഇവിടെ കാർഷിക– വിനോദ സഞ്ചാര കേന്ദ്രം ഉൾപ്പെടെ അഞ്ചു വികസന മേഖലകൾ സ്ഥാപിക്കും.
∙ കൊല്ലത്ത് ഓഷ്യനേറിയത്തിനും മറൈൻ ബയോടെക്നോളജി പാർക്കിനും സ്ഥലം ഏറ്റെടുക്കാൻ 20 കോടി രൂപ.
∙ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോടു ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമിക്കാൻ 5 കോടി രൂപ.
∙ കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം സ്ഥാപിക്കാൻ 5 കോടി രൂപ.
∙ നീണ്ടകരയിൽ യാൺ ട്വിറ്റിങ് യൂണിറ്റ് ആൻഡ് നെറ്റ് ഫാക്ടറി തുടങ്ങാൻ അഞ്ചു കോടി രൂപ അധികമായി വകയിരുത്തി.
∙ ജില്ലയിൽ പുതിയ വ്യവസായ ഫുഡ് പാർക്കിന് പ്രാരംഭ ഘട്ടത്തിൽ 5 കോടി രൂപ.
∙ ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്കായി 30 കോടി രൂപ.
∙ കൊല്ലം ജില്ലയുടെ ചരിത്രവും സമുദ്ര പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിന് 5 കോടി രൂപ.
∙ ശാസ്താംകോട്ടയിൽ ഇക്കോ ടൂറിസത്തിന് ഒരു കോടി രൂപ.
∙ കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ മറീന നിർമിക്കും. ഇതുവഴി കൊല്ലത്തെ ആഗോള ടൂറിസം നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാം. മറീന നിർമിക്കാൻ അഞ്ചു കോടി രൂപയും വകയിരുത്തി.

X
Top