ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

പ്രവാസിപ്പണത്തിൽ മുന്നിലെത്തി കൊല്ലം

തിരുവനന്തപുരം: ദീർഘകാലമായി മലപ്പുറം(Malappuram) നിലനിറുത്തിയ മുൻതൂക്കം മറികടന്ന് കൊല്ലം(Kollam) ജില്ല പ്രവാസി പണത്തിൻ്റെ(expatriate money) വരവിൽ മുന്നിലെത്തി.

ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെൻ്റിനു വേണ്ടി പ്രമുഖ ഗവേഷകനായ ഈസ ഇരുദയരാജൻ നടത്തിയ പുതിയ പഠനമനുസരിച്ച് 2023-ൽ കേരളത്തിലേക്കുള്ള വിദേശ പണത്തിൻ്റെ 17.8 ശതമാനം കൊല്ലം ജില്ലയിലാണ്.

2018ലെ കണക്കുകൾ പ്രകാരം മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ ഒന്നാമത്. പുതിയ കണക്കുകളിൽ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും കുറവ് വിദേശ പണം ലഭിച്ചത് ഇടുക്കി ജില്ലയിലാണ്.

2023ലെ കണക്ക് പ്രകാരം 2,16,893 കോടിയാണ് വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി കേരളത്തിലെത്തിയത്.

2018ൽ ഇത് 85,092 കോടി രൂപ. അഞ്ച് വർഷത്തിനുള്ളിൽ 154 ശതമാനം വർധന.

2023ലെ കണക്ക് പ്രകാരം 38,530 കോടി രൂപയാണ് കൊല്ലം ജില്ലയിൽ എത്തിയത്. 2018ൽ ഇത് 12,748 കോടി രൂപയായിരുന്നു. മൂന്നിരട്ടി വർധന. അതേസമയം, 2018ൽ 17,524 കോടി രൂപയുമായി ഒന്നാം സ്ഥാനത്തായിരുന്ന മലപ്പുറം ജില്ല പുതിയ കണക്കുകൾ പ്രകാരം 35,203 കോടി രൂപയുമായി രണ്ടാം സ്ഥാനത്താണ്.

ശതമാനക്കണക്കിൽ കൊല്ലം (17.8), മലപ്പുറം (16.2), തിരുവനന്തപുരം (10.6), തൃശൂർ (9.1), കോഴിക്കോട് (8.2), എറണാകുളം (8.2), കണ്ണൂർ (6.5), ആലപ്പുഴ (6.5) എന്നിങ്ങനെയാണ് വിവിധ ജില്ലകളിലേക്കുള്ള വിദേശ പണത്തിൻ്റെ വിഹിതം. കോട്ടയം (5.2), പത്തനംതിട്ട (4.3), പാലക്കാട് (3.0), വയനാട് (2.9), കാസർകോട് (1.6), ഇടുക്കി (0.7) എന്നിവയാണ് പട്ടികയിൽ താഴെയുള്ള ജില്ലകൾ.

X
Top