![](https://www.livenewage.com/wp-content/uploads/2022/07/acqui.png)
മുംബൈ: പൂനെ ആസ്ഥാനമായുള്ള സമ്പാട റിയാലിറ്റിസിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ്. ഈ ഏറ്റെടുക്കലിൽ പൂനെയിലെ കിവാലെയിലെ 2.5 ദശലക്ഷം ചതുരശ്ര അടി പാർപ്പിട വികസന സാധ്യതയുള്ള ഭൂമി ഉൾപ്പെടുന്നതായി കോൾട്ടെ പാട്ടീൽ പ്രസ്താവനയിൽ പറഞ്ഞു.
സമ്പാട റിയാലിറ്റിസിന്റെ 85 ശതമാനം ഇക്വിറ്റി ഓഹരികൾ ഉടനടിയും ശേഷിക്കുന്ന 15 ശതമാനം ഓഹരി യഥാസമയവും ഏറ്റെടുക്കുന്നതാണ് ഈ നിർദിഷ്ട ഇടപാടെന്ന് കമ്പനി അറിയിച്ചു. ഈ ഏറ്റെടുക്കൽ ഇടപാടിനായി കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ് കമ്പനിയിൽ 120 കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്തി.
ഈ ഏറ്റെടുക്കലിലൂടെ 1,400 കോടി രൂപയുടെ അധിക വരുമാന സാധ്യതയാണ് കമ്പനിക്ക് ലഭിക്കുന്നത്. 1,666 കോടി രൂപയുടെ വിപണി മൂലധനമുള്ള ഒരു നിർമ്മാണ കമ്പനിയാണ് കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ്.