ഡൽഹി: പൂനെ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൾട്ടെ-പാട്ടിൽ ഡെവലപ്പേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,500 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. പൂനെ, മുംബൈ, ബെംഗളൂരു തുടങ്ങിയ വിപണികളിൽ നിക്ഷപമിറക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഏകദേശം 300-800 കോടി രൂപയുടെ വിൽപ്പന സാധ്യതയുള്ള മുംബൈയിലെ സ്‌ലം റീഹാബിലിറ്റേഷൻ പ്രോജക്ടുകളിലേക്ക് പ്രവേശിക്കാൻ കമ്പനി തയ്യാറാണെന്ന് കോൾട്ടെ-പാട്ടിൽ ഡെവലപ്പേഴ്‌സിന്റെ ഗ്രൂപ്പ് സിഇഒ രാഹുൽ താലെലെ പറഞ്ഞു. പൂനെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റെസിഡൻഷ്യൽ വിഭാഗത്തിൽ വിപുലീകരണം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് റിയൽ എസ്റ്റേറ്റ് സ്ഥാപനം അറിയിച്ചു.
അതേപോലെ പൂനെയിൽ ഇതുവരെ സാന്നിധ്യമില്ലാതെ മൈക്രോ മാർക്കറ്റുകളിൽ പ്രവേശിച്ച് പ്രവർത്തനം വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പൂനെയ്ക്ക് പുറമെ മുംബൈയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, സെൻട്രൽ മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലെ വികസന സാധ്യതകൾ കമ്പനി പരിശോധിച്ച് വരുന്നതായി തലേൽ അഭിപ്രായപ്പെട്ടു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മുംബൈയിലെ ഖാർ, കലിന മേഖലകളിൽ രണ്ട് പ്രോജക്ടുകൾ കമ്പനി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനി ഇതുവരെ 23 ദശലക്ഷം ചതുരശ്ര അടിയിലധികം വരുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ റെസിഡൻഷ്യൽ വിഭാഗത്തിൽ ഏകദേശം 10 ദശലക്ഷം യൂണിറ്റുകൾ നിർമ്മാണത്തിന്റെ ഘട്ടത്തിലാണ്.