Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കൊറിയയുടെ സൗന്ദര്യവർദ്ധക ഉൽപന്ന കയറ്റുമതി 10 ബില്യൺ ഡോളർ കവിഞ്ഞു

സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് എന്നും വിപണിയിൽ വലിയ ഡിമാൻഡ് ഉണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വിപണി പിടിച്ചടക്കുന്നത് കൊറിയ ഉത്പന്നങ്ങൾ തന്നെയാണ്.

എത്രത്തോളമാണ് കൊറിയയുടെ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്കുള്ള ജനപ്രീതി. കഴിഞ്ഞ വർഷം കൊറിയയുടെ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ കയറ്റുമതി 10 ബില്യൺ ഡോളർ കവിഞ്ഞു, അതായത് 85,000 കോടിയിലധികം രൂപയുടെ കയറ്റുമതിയാണ് നടന്നതെന്നർത്ഥം.

2024-ൽ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ സംയോജിത കയറ്റുമതി 20.6 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 10.2 ബില്യൺ ഡോളറിലെത്തി. ഫുഡ് ആൻഡ് ഡ്രഗ് സേഫ്റ്റി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കൊറിയൻ വാർത്ത ഏജൻസിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

കെ-പോപ്പ്, കെ-ഡ്രാമ തുടങ്ങിയ കൊറിയൻ കലകൾക്കും വമ്പിച്ച ഡിമാൻഡാണുള്ളത്. ഇതും കൊറിയൻ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കാൻ സഹായകരമായിട്ടുണ്ട്. കണക്കുകൾ അനുസരിച്ച്, ദക്ഷിണ കൊറിയൻ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരൻ ചൈനയാണ്.

കഴിഞ്ഞ വര്ഷം മാത്രം ചൈന ഇറക്കുമതി ചെയ്തത് 2.5 ബില്യൺ ഡോളറിൻ്റെ ഉത്പന്നങ്ങളാണ്. തൊട്ടുപിന്നിൽ അമേരിക്കയുമുണ്ട്. 1.9 ബില്യൺ ഡോളറിൻ്റെ ഉത്പന്നങ്ങളാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. 1 ബില്യൺ ഡോളറിൻ്റെ ഇറക്കുമതിയുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമുണ്ട്.

അതേസമയം, ദക്ഷിണ കൊറിയയുടെ ബയോ-ഹെൽത്ത് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 22.5 ശതമാനം ഉയർന്നിട്ടുണ്ട്.

കൊറിയ ഹെൽത്ത് ഇൻഡസ്ട്രി ഡെവലപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉൾപ്പെടെയുള്ള ബയോ-ഹെൽത്ത് ഉൽപ്പന്നങ്ങളുടെ കയറ്റുമതി ജൂലൈ-സെപ്റ്റംബർ കാലയളവിൽ 6.34 ബില്യൺ ഡോളറാണ്.

മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി വർഷം തോറും 1.8 ശതമാനം ഉയർന്ന് 1.37 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്.

X
Top