കോട്ടയം: ഇന്ത്യയിലെ മുന്‍നിര നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വരുമാനത്തിലും പ്രവത്തന ലാഭത്തിലും മികച്ച നേട്ടം.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വരുമാന വര്‍ധനവ് ആറ് ശതമാനമാണ്. ഈ അര്ധസാമ്പത്തിക വര്‍ഷം 80 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയ കൊശമറ്റം ഫിനാന്‍സ്, അറ്റ മൂല്യത്തില്‍ 2023 സെപ്റ്റംബറില്നിന്നും 17% വര്‍ധനവും കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലെ 0.52% എന്നതില്‍നിന്നു 0.47% എന്ന നിലയിലേക്ക് നിഷ്ക്രിയ ആസ്തി മെച്ചപ്പെടുത്തി.
സ്വര്‍ണവായ്പാ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉള്ളതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നൂറോളം ബ്രാഞ്ചുകള്‍ അധികമായി തുറക്കാനും വളര്‍ച്ചയുടെ ഭാഗമായി പ്ലാന്‍ ചെയ്തിട്ടുള്ള ഇക്വിറ്റി ഐപിഒ പദ്ധതിക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മാനേജിങ് ഡയറക്ടര്‍ മാത്യു. കെ. ചെറിയാന് അറിയിച്ചു.