Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എഡിഐഎയുമായി കൈകോർത്ത് കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്

മുംബൈ: ഇതര ആസ്തി നിക്ഷേപ പ്രമുഖരായ കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എഡിഐഎ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയുമായി ഏകദേശം 4,600 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ ഒരു സഖ്യം രൂപീകരിച്ചു. ഈ പ്ലാറ്റ്‌ഫോം മുംബൈ, ബാംഗ്ലൂർ, ഡൽഹി-എൻസിആർ, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ മികച്ച ആറ് പ്രോപ്പർട്ടി മാർക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലുടനീളമുള്ള ഓഫീസ് ആസ്തികളിൽ നിക്ഷേപിക്കും. ഇതോടെ, കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് അതിന്റെ 12-ാമത്തെ റിയൽ എസ്റ്റേറ്റ് ഫണ്ടിന്റെ സമാഹരണം പൂർത്തിയാക്കി. കമ്പനി റിയൽ എസ്റ്റേറ്റ് ഫണ്ട് സീരീസിന് കീഴിൽ ഇതുവരെ 2.8 ബില്യൺ ഡോളറിന്റെ ഫണ്ട് സമാഹരിക്കുകയോ നിയന്ത്രിക്കുകയോ ഉപദേശിക്കുകയോ ചെയ്തിട്ടുണ്ട്.

ഇക്വിറ്റി, സ്ട്രക്ചർഡ് ഇക്വിറ്റി എന്നിവയുൾപ്പെടെയുള്ള ഫോർമാറ്റുകളിലൂടെ വരുമാനം ഉണ്ടാക്കുന്ന ആസ്തികൾ, ഫോർവേഡ് പർച്ചേസുകൾ, ബിൽഡ്-ടു-കോർ പ്രോപ്പർട്ടികൾ എന്നിവയിൽ ഈ പണം വിന്യസിക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് സ്ഥാപനം അറിയിച്ചു. അതേസമയം, ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ആസ്തികൾക്കായുള്ള കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസർമാരുമായുള്ള എഡിഐഎയുടെ നാലാമത്തെ ബന്ധമാണിത്. 

X
Top